കൊച്ചി ∙ ഉറങ്ങിക്കിടന്ന ചില യാത്രക്കാരറിയാതെ കെഎസ്ആർടിസിയുടെ ബസ് വച്ചുമാറ്റം; മുതിർന്ന യാത്രക്കാരി ഉൾപ്പെടെയുള്ളവർ രാത്രി പെരുവഴിയിലായി. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.
കെഎസ്ആർടിസിയുടെ പുതിയ തിരുവനന്തപുരം– ബെംഗളൂരു എസി സ്ലീപ്പർ– സീറ്റർ ബസ് സർവീസാണ് യാത്രികർക്കു പണി കൊടുത്തത്. സ്ലീപ്പർ– സീറ്റർ ബസിനു പകരം സ്ലീപ്പർ ബർത്ത് മാത്രമുള്ള ബസാണ് (കെഎസ് 453) സർവീസ് നടത്തിയത്.
ഈ ബസിനു ബെംഗളൂരുവിലേക്കു പെർമിറ്റ് ഉണ്ടായിരുന്നില്ല.
പെർമിറ്റുള്ള ബെംഗളൂരു– തിരുവനന്തപുരം സ്ലീപ്പർ–സീറ്റർ ബസും (കെഎസ് 473) കെഎസ് 453 ബസും തൃശൂരിൽ നിർത്തി യാത്രക്കാരെ വച്ചു മാറി. പക്ഷേ, തിരുവനന്തപുരം– ബെംഗളൂരു ബസിലെ സ്ലീപ്പർ ബർത്തിൽ കിടക്കുകയായിരുന്ന 4 യാത്രക്കാർ ഈ ‘വച്ചുമാറ്റം’ അറിഞ്ഞില്ല; ജീവനക്കാർ അവരെ വിളിച്ചുണർത്തിയതുമില്ല.
ബെംഗളൂരുവിൽനിന്നു വന്ന ബസ് തിരികെ ബെംഗളൂരുവിലേക്കും തിരുവനന്തപുരത്തുനിന്നു വന്ന ബസ് തിരികെ തിരുവനന്തപുരത്തേക്കും മടങ്ങി. തിരുവനന്തപുരത്തേക്കുള്ള ബസ് മൂവാറ്റുപുഴയെത്തിയപ്പോഴാണ് അവർ ഉറക്കമുണർന്നത്.
ബെംഗളൂരു ഭാഗത്തേക്കു പോകേണ്ട തങ്ങൾ തിരുവനന്തപുരം ഭാഗത്തേക്കു പോകുന്നുവെന്ന് അവർക്ക് അപ്പോഴാണു മനസ്സിലായത്.
കോഴിക്കോട് എത്തിയെന്നു കരുതി നോക്കിയപ്പോഴാണു ബസ് തിരികെ മൂവാറ്റുപുഴയിൽ എത്തിയ വിവരം അറിഞ്ഞത്.
ആദ്യ ബസിലെ കണ്ടക്ടറുടെ നമ്പറിൽ വിളിച്ചപ്പോൾ മോശമായാണു സംസാരിച്ചത്. എസി ടിക്കറ്റ് ബുക്ക് ചെയ്ത ഞാൻ മൂവാറ്റുപുഴയിൽനിന്നു തൃശൂരിലേക്കും അവിടെനിന്നു കോഴിക്കോട്ടേക്കും സാധാരണ സൂപ്പർ ഫാസ്റ്റ് ബസിലാണു യാത്ര ചെയ്തത്.
ജിതിൻ ജോർജ്, കുറ്റ്യാടി സ്വദേശി.
മൂവാറ്റുപുഴയിൽനിന്നു താമരശേരിയിലേക്കു കയറിയ മുതിർന്ന യാത്രക്കാരിയും ബസിലുണ്ടായിരുന്നു.
രാത്രി 12.30നു ബസിൽ കയറിയ താൻ 4 മണിക്കൂർ യാത്ര ചെയ്തിട്ടും പുലർച്ചെ 4.30നു വീണ്ടും മൂവാറ്റുപുഴയിൽ തന്നെ എത്തിയതു കണ്ട് അവർ ഞെട്ടിപ്പോയി; ഇതോടെ ആകെ പുകിലായി. കൺട്രോൾ റൂമിൽ വിളിച്ചപ്പോൾ ബസ് വച്ചു മാറ്റം അറിഞ്ഞില്ലെന്നു മറുപടി.
തുടർന്നു പൊലീസ് ഇടപെട്ടു. യാത്ര മുടങ്ങിയവർക്കു പകരം സംവിധാനം ഉറപ്പാക്കണമെന്നു പൊലീസ് ആവശ്യപ്പെട്ടു.
ഒരാളെ കോഴിക്കോട്ടേക്കുള്ള ബസിൽ കയറ്റിവിട്ടു.
മറ്റു നിവൃത്തിയില്ലാതെ താമരശ്ശേരി സ്വദേശിനി ഉൾപ്പെടെയുള്ളവർക്കു യാത്ര റദ്ദാക്കേണ്ടി വന്നു. കോഴിക്കോട് എത്തിയെന്നു കരുതി നോക്കിയപ്പോഴാണു ബസ് തിരികെ മൂവാറ്റുപുഴയിൽ എത്തിയ വിവരം അറിഞ്ഞത്.
ആദ്യ ബസിലെ കണ്ടക്ടറുടെ നമ്പറിൽ വിളിച്ചപ്പോൾ മോശമായാണു സംസാരിച്ചത്. എസി ടിക്കറ്റ് ബുക്ക് ചെയ്ത ഞാൻ മൂവാറ്റുപുഴയിൽനിന്നു തൃശൂരിലേക്കും അവിടെനിന്നു കോഴിക്കോട്ടേക്കും സാധാരണ സൂപ്പർ ഫാസ്റ്റ് ബസിലാണു യാത്ര ചെയ്തത് … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

