പാറശാല ∙ ഫിറ്റ്നസ് സെന്ററിൽ ആദ്യ ഷിഫ്റ്റിലുണ്ടായിരുന്നവരെല്ലാം പോയപ്പോൾ ഭക്ഷണം കഴിക്കാനാണ് പരിശീലകയായ കാവ്യ എസ്.കൃഷ്ണൻ പുറത്തേക്കിറങ്ങിയത്. ഈ സമയം റോഡരികിൽ കാത്തുനിന്ന അശ്വന്ത് യുവതിയെ തലങ്ങും വിലങ്ങും കുത്തുകയായിരുന്നു.
പെട്ടെന്നുള്ള ആക്രമണത്തെ പ്രതിരോധിക്കാൻ കാവ്യയ്ക്ക് കഴിഞ്ഞില്ല. തലയിലാണ് കൂടുതൽ കുത്തേറ്റത്.
പട്ടാപ്പകൽ നടന്ന സംഭവമായിട്ടും ആരും ഇയാളെ തടയാൻ ശ്രമിച്ചില്ല.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥലത്തുണ്ടായിരുന്ന പാർട്ടി പ്രവർത്തകർ ബഹളം കേട്ട് ഓടിയെത്തിയപ്പോൾ നിലത്ത് രക്തത്തിൽ കുളിച്ച് കിടക്കുന്ന കാവ്യയെയും അരികിൽ അവശനായി അശ്വന്തിനെയുമാണ് കണ്ടത്. താൻ എലിവിഷം കഴിച്ചെന്ന് അശ്വന്ത് പറഞ്ഞു.
സമീപത്തായി എലിവിഷത്തിന്റെ കവറും ഉണ്ടായിരുന്നു. തുടർന്ന് ആംബുലൻസിൽ കാവ്യയെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി.
പൊലീസ് വാഹനത്തിൽ അശ്വന്തിനെ ആദ്യം പാറശാല ഗവ.താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. കുത്തിയത് അശ്വന്താണെന്നും പ്രണയാഭ്യർഥന നിരസിച്ചതിലുള്ള വിരോധമാണ് അക്രമത്തിനു കാരണമായതെന്നും കാവ്യ പൊലീസിനു മൊഴി നൽകി.
പ്രണയാഭ്യർഥന നിരസിച്ചതിന്റെ വിരോധം; ഫിറ്റ്നസ് പരിശീലകയ്ക്ക് പട്ടാപ്പകൽ കുത്തേറ്റു
പാറശാല ∙ ഫിറ്റ്നസ് സെന്ററിലെ പരിശീലകയ്ക്ക് സെന്ററിനു മുന്നിൽവച്ച് പട്ടാപ്പകൽ കുത്തേറ്റു.
സംഭവത്തിനുശേഷം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിലും നെഞ്ചിലും മുഖത്തും ആഴത്തിൽ കുത്തേറ്റ ചെങ്കൽ മരിയാപുരം സ്മിതാലയം വീട്ടിൽ കാവ്യ എസ്.കൃഷ്ണനെ(24) ഗുരുതരാവസ്ഥയിൽ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാറശാല കരുമാനൂർ കോട്ടവിളയിൽ അശ്വന്ത്(25) ആണ് പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലുള്ളത്.
പ്രണയാഭ്യർഥന നിരസിച്ചതിന്റെ വിരോധത്താലാണു യുവാവ് അക്രമം നടത്തിയതെന്നു പാറശാല പൊലീസ് അറിയിച്ചു. ഇയാൾ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.
പൊലീസ് കേസെടുത്തു. ഉടൻ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു.
കാരോട് പഞ്ചായത്തിലെ പ്ലാമൂട്ടുക്കടയിൽ പ്രവർത്തിക്കുന്ന വനിതകൾക്കായുള്ള ഫിറ്റ്നസ് സെന്ററിനു മുന്നിൽ ഇന്നലെ രാവിലെ 9.30ന് ആയിരുന്നു സംഭവം. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഫിറ്റ്നസ് സെന്ററിൽനിന്ന് ആദ്യ ഷിഫ്റ്റിലുള്ളവർ പോയശേഷം കാവ്യ താഴേക്ക് ഇറങ്ങിയപ്പോൾ പുറത്ത് കാത്തുനിന്ന അശ്വന്ത് കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

