കാസർകോട് ∙ പൊലീസുകാരൻ അശ്രദ്ധമായി ആംബുലൻസിലേക്കു വലിച്ചിഴച്ചതിനാൽ തന്റെ ആരോഗ്യം തകർന്നെന്ന ആരോപണവുമായി സാമൂഹികപ്രവർത്തക ദയാബായി. കാസർകോടിന് എയിംസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് 2022ൽ തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നിൽ 18 ദിവസം നിരാഹാരസമരം കിടന്നിരുന്നു.
അന്ന് അവിടത്തെ ഡിവൈഎസ്പി തന്നെ ആംബുലൻസിലേക്കു വലിച്ചിഴച്ചു കയറ്റി.
‘ആശുപത്രിയിലെത്തിക്കേണ്ട പ്രശ്നമൊന്നുമില്ലെന്ന് ഡോക്ടർമാർ പറഞ്ഞിട്ടും പൊലീസുകാർ കേട്ടില്ല.
വളരെ അശ്രദ്ധമായ രീതിയിലാണ് പല തവണകളായി ആശുപത്രിയിലേക്കു കൊണ്ടുപോകാൻ എന്നെ ആംബുലൻസിലേക്ക് എടുത്തിട്ടത്. ആ സമയത്തുതന്നെ എന്റെ ഇടുപ്പെല്ലിനു പരുക്കുണ്ടായി.
അതോടെ ദൈനംദിന കാര്യങ്ങൾപോലും ചെയ്യാൻ സാധിക്കാതെയായി. നടക്കാനും പ്രയാസമനുഭവപ്പെട്ടു.
തുടർന്ന് കഴിഞ്ഞദിവസം വീണതിനെത്തുടർന്ന് എല്ലിനു പൊട്ടലുണ്ടായി – ഭോപാലിലുള്ള ദയാബായി പറയുന്നു. ഭോപാലിലെ ഫ്രാക്ചർ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.
തുടർന്ന് അവിടത്തെ ആശാനികേതൻ ആശുപത്രിയിലേക്കു മാറ്റി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

