UPDATE AT 06.00 PM
സ്വർണവിലയിലെ ട്വിസ്റ്റുകൾ അവസാനിക്കുന്നില്ല. ഇന്ന് ഉച്ചയ്ക്ക് ഗ്രാമിന് 55 രൂപ കുറഞ്ഞ സ്വർണവില വൈകുന്നേരമായപ്പോൾ തിരിച്ചു കയറി.
ഗ്രാമിന് 75 രൂപ വര്‍ധിച്ച് 13,705 രൂപയാണ് പുതുക്കിയ വില. പവന് വില 600 രൂപ വര്‍ധിച്ച് 1,09,640 രൂപയിലെത്തി.
ഫലത്തില്‍ ഇന്നത്തെ വില വര്‍ധന പവന് 160 രൂപ മാത്രം.
രാജ്യാന്തര വിപണിയിൽ സ്വർണവില മാറിയതോടെയാണ് കേരളത്തിലും വില മാറ്റം. നിലവിൽ ഔൺസിന് 4,583 ഡോളറെന്ന നിലയിലാണ് രാജ്യാന്തര വിപണിയിലെ സ്വർണവ്യാപാരം.
കനം കുറഞ്ഞ സ്വർണാഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം 11,325 രൂപയിലെത്തി.
ചില ജ്വല്ലറികളിൽ 11,265 രൂപയ്ക്കും വിൽക്കുന്നുണ്ട്. വെള്ളി വിലയില്‍ മാറ്റമില്ല.
ഗ്രാമിന് 250 രൂപയിൽ തന്നെയാണ് വ്യാപാരം. പുതുക്കിയ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്തുശതമാനം പണിക്കൂലി സഹിതം 1,24,300 രൂപയെങ്കിലും വേണ്ടിവരും.
UPDATE AT 02.20 PM
സംസ്ഥാനത്തെ സ്വർണവില കുറഞ്ഞു.
രാവിലെ സ്വർണവില മാറിയിരുന്നില്ല. ഉച്ചയോടെ ഗ്രാമിന് 55 രൂപ കുറഞ്ഞ് 13,630 രൂപയിലെത്തി.
പവൻ വിലയിൽ 440 രൂപയുടെ കുറവുണ്ട്. ഒരു പവൻ സ്വർണത്തിന് 1,09,040 രൂപയാണ് പുതുക്കിയ വില.
ഇറാനിൽ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞതായുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെ ക്രൂഡ് ഓയിൽ ഇടിയുകയും സ്വർണം കുത്തനെ ഉയരുകയും ചെയ്തിരുന്നു.
എന്നാൽ ഇതേപറ്റി യുഎസ് അധികൃതരിൽ നിന്നുള്ള സ്ഥിരീകരണം ഇല്ലാത്തതും ട്രംപ് വീണ്ടും നിലപാടു മാറ്റുമെന്ന ആശങ്കയും ട്രെന്‍ഡ് വളരെ പെട്ടെന്ന് നെഗറ്റീവാക്കി. ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നു.
ഔൺസിന് 4,618 ഡോളർ വരെ എത്തിയ സ്വർണം വീണ്ടും 4,500ലേക്ക് എത്തി. നിലവിൽ ഔൺസിന് 4,570 ഡോളറെന്ന നിലയിലാണ് സ്വർണവ്യാപാരം.
ഇനിയും വില ചാഞ്ചാട്ടത്തിലാവാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.
കനംകുറഞ്ഞ ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഗ്രാമിന് 11,265 രൂപയിലെത്തി. ചില ജ്വല്ലറികളിൽ 11,200 രൂപയ്ക്കും വിൽക്കുന്നുണ്ട്.
ഗ്രാമിന് 250 രൂപയിലാണ് വെള്ളി വ്യാപാരം. പുതുക്കിയ വിലയിൽ കേരളത്തിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്തുശതമാനം പണിക്കൂലി കണക്കാക്കിയാൽ 1,23,600 രൂപ മതിയാകും.
UPDATE AT 09.30 AM
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.
ഇന്നലത്തെ വിലയായ ഗ്രാമിന് 13,685 രൂപയിലാണ് ഇന്നും വിൽപന. ഒരു പവൻ സ്വർണത്തിന് 1,09,480 രൂപയാണ് വില.
കഴിഞ്ഞ നാലു ദിവസത്തിനിടെ സ്വർണം ഗ്രാമിന് 435 രൂപയും പവന് 3480 രൂപയുമാണ് വർധിച്ചത്.
ഇന്നലെ മൂന്നു തവണ സ്വർണവില മാറിയപ്പോൾ ഗ്രാമിന് വര്‍ധിച്ചത് 110 രൂപ. പവന് 880 രൂപയും.
ഇന്ന് രാജ്യാന്തര വിപണിയിൽ സ്വർണം മുന്നോട്ടാണെങ്കിലും കേരളത്തിൽ വില മാറിയിട്ടില്ല. രാജ്യാന്തര വിപണിയിൽ നിലവിലെ ട്രെൻഡ് തുടർന്നാൽ ഉച്ചയോടെ കേരളത്തിലും വില മാറിയേക്കും.
ഹോർമുസ് അടഞ്ഞു കിടന്നാലും ഇറാനിൽ യുദ്ധം നിർത്താൻ ട്രംപ് തയാറാണെന്ന് ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഇതിന് പിന്നാലെ ക്രൂഡ് ഓയിൽ വില ചെറുതായി കുറഞ്ഞു. യുഎസ് ഫെഡ് പലിശ കൂട്ടില്ലെന്ന റിപ്പോർട്ടുകളും കൂടി ആയതോടെ യുഎസ് ട്രഷറി ബോണ്ടുകളുടെ നേട്ടം കുറഞ്ഞു.
പിന്നാലെ ഡോളറിൽ ലാഭമെടുപ്പ് ശക്തമായി. വിനിമയ നിരക്കും കുറഞ്ഞു.
സുരക്ഷിത നിക്ഷേപമെന്ന നിലയിൽ കൂടുതൽ പേർ സ്വർണത്തിൽ നിക്ഷേപിക്കാനും തയാറായി. ഇതോടെ രാജ്യാന്തര വിപണിയിൽ സ്വർണവില കയറ്റത്തിലാണ്.
ഇതിനിടയിലും പശ്ചിമേഷ്യയിൽ യുഎസ് സേനാവിന്യാസം ശക്തമാക്കുന്നതിൽ നിക്ഷേപകർക്ക് ആശങ്കയുണ്ട്.
സമാധാന ചർച്ചകൾക്കിടയിൽ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാൻ യുഎസ് ശ്രമിച്ചേക്കുമെന്ന് ഇറാനും സംശയിക്കുന്നുണ്ട്. പശ്ചിമേഷ്യയിൽ നിന്ന് വരുന്ന വാർത്തകളായിരിക്കും ഇനി സ്വർണവിലയുടെ ഗതി നിശ്ചയിക്കുന്ന പ്രധാന കാരണം.
അടുത്ത ദിവസങ്ങളിൽ പുറത്തുവരാനിരിക്കുന്ന യുഎസ് തൊഴിൽ കണക്കുകളും നിക്ഷേപകരുടെ ശ്രദ്ധാകേന്ദ്രമാകും.
18 കാരറ്റ് സ്വർണം ഗ്രാമിന് 95 രൂപ വർധിച്ച് 11,310 രൂപയിലെത്തി.ചില ജ്വല്ലറികളിൽ ഗ്രാമിന് 11,245 രൂപയ്ക്കും വിൽക്കുന്നുണ്ട്. വെള്ളി വില ഗ്രാമിന് 245 രൂപയാണ്.
ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്തുശതമാനം പണിക്കൂലി കണക്കാക്കിയാൽ 1.24 ലക്ഷം രൂപയെങ്കിലും വേണ്ടി വരും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

