കൊട്ടിയം ∙ഫ്ലോട്ടിന് മുന്നിൽ നൃത്തം കളിച്ചുകൊണ്ടിരിക്കെ കാലിൽ ചവിട്ടിയെന്ന് ആരോപിച്ച് നടുറോഡിൽ കുത്തേറ്റ് മരിച്ച മുഖത്തല സജീവ് മന്ദിരത്തിൽ തേജസിന്റെ(19) സംസ്കാരം വൻജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ നടത്തി. ശനി രാത്രി 8.30നാണ് മുഖത്തല ചെമ്പകശ്ശേരി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചു നടത്തിയ കെട്ടുകാഴ്ചയിൽ ഫ്ലോട്ടിന് മുന്നിൽ നൃത്തം കളിച്ചു കൊണ്ടിരിക്കെ തേജസ് അറിയാതെ പ്രതികളിൽ ഒരാളുടെ കാലിൽ ചവിട്ടിയത്.
തുടർന്നു പ്രകോപിതരായ അക്രമി സംഘം തേജസിനെ വളഞ്ഞിട്ട് മർദിക്കുകയും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ ഉച്ചയോടെ മൃതദേഹം വീട്ടിലെത്തിച്ചു.
നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ വൻ ജനാവലിയാണ് തേജസിന് അന്തിമോപചാരം അർപ്പിക്കാൻ വീട്ടിലെത്തിയത്.
തേജസ് പുനലൂർ നെല്ലിപ്പള്ളി ഗവ. കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്റ്റെനോഗ്രഫർ കോഴ്സ് അവസാന വർഷ വിദ്യാർഥിയായിരുന്നു.
അച്ഛൻ സജീവ് 5 വർഷങ്ങൾക്ക് മുൻപ് അസുഖത്തെ തുടർന്ന് മരിച്ചു. അച്ഛന്റെ മാതാപിതാക്കളും അമ്മയും സഹോദരിയും അടങ്ങിയ കുടുംബത്തിന് തേജസിന്റെ വേർപാട് താങ്ങാവുന്നതിന് അപ്പുറമാണ്.
ഈ കുടുംബത്തിന്റെ താങ്ങും തണലുമായ തേജസിനെയാണ് ആറംഗ അക്രമി സംഘം ശനി രാത്രിയിൽ ക്രൂരമായി കൊലപ്പെടുത്തിയത്. പ്രതികളെ ഞായറാഴ്ച രാവിലെ സംഭവ സ്ഥലത്തും കത്തി ഉപേക്ഷിച്ച സ്ഥലത്തും തെളിവെടുപ്പിനായി കൊണ്ടു വന്നപ്പോൾ നാട്ടുകാർ വൈകാരികമായാണ് പ്രതികരിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

