കോഴിക്കോട് ∙ നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന സ്വീപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായി ജലഘോഷയാത്ര സംഘടിപ്പിച്ചു. ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ പുതിയാപ്പ ഹാർബറിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് ഫ്ലാഗ് ഓഫ് ചെയ്തു.
സ്വീപ്പ് ബോട്ട് ഇൻസ്റ്റലേഷൻ അനാച്ഛാദനവും കലക്ടർ നിർവഹിച്ചു.
തീരദേശ മേഖലയിലെ ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ‘നോ വോട്ടർ ലെഫ്റ്റ് ബിഹൈൻഡ്’, ‘നമ്മുടെ വോട്ട് നമ്മുടെ അഭിമാനം’, ‘നാളെയുടെ ഭാവി ഇന്നിന്റെ വോട്ട്’, ‘ഐ വോട്ട് ഫോർ ഷുവർ’ തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ബോട്ടുകൾ ഘോഷയാത്ര നടത്തി. ചടങ്ങിൽ അസിസ്റ്റന്റ് കലക്ടർ ഡോ.
എസ്.മോഹനപ്രിയ, ഫിഷറീസ് കോഓപ്പറേറ്റീവ് ഇൻസ്പെക്ടർ സി.കെ.ശ്രീജിത്ത് ശ്രീധരൻ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ സി.പി. അബ്ദുൽ കരീം, സ്വീപ്പ് അസിസ്റ്റന്റ് നോഡൽ ഓഫിസർ ഡോ.
നിജീഷ് ആനന്ദ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ജില്ല എൻഎസ്എസ് കോഓർഡിനേറ്റർ ഫസീൽ അഹമ്മദ്, ആര്യസമാജം സെക്രട്ടറി സി.ദേവദാസൻ, പുതിയാപ്പ നോർത്ത് മത്സ്യ സഹകരണ സംഘം പ്രസിഡന്റ് സി.വിവത്സു, പുതിയാപ്പ സൗത്ത് മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് വി.ഉമേശൻ തുടങ്ങിയവർ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

