തിരുവനന്തപുരം ∙ സംസ്ഥാനത്ത് ചൂട് ഇനിയും കടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ താപനില ഉയരുന്നതിനൊപ്പം ഉയർന്ന അളവിലുള്ള അൾട്രാവയലറ്റ്(യുവി) വികിരണവും രേഖപ്പെടുത്തിയിട്ടുണ്ട്.
വടക്കൻ കേരളത്തിൽ ഈ ദിവസങ്ങളിൽ നേരിയ മഴയ്ക്കു സാധ്യതയുണ്ടെങ്കിലും തെക്കൻ ജില്ലകളിൽ ചൂടേറിയ വരണ്ട കാലാവസ്ഥ തുടരും.
ഇന്നു താപനില സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്.
ഇടുക്കി, വയനാട് ഒഴികെ മറ്റെല്ലാ ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, തൃശൂർ, കണ്ണൂർ ജില്ലകളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം.
കോഴിക്കോട്, മലപ്പുറം, കോട്ടയം ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില എത്താം. ഇടുക്കി, വയനാട് ജില്ലകളിൽ താരതമ്യേന കുറഞ്ഞ താപനിലയാണ് (34 ഡിഗ്രി സെൽഷ്യസ്) ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്.
ഒടുവിൽ രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് യുവി ഇൻഡക്സും ആശങ്കാജനകമായ രീതിയിൽ ഉയരുകയാണ്.
കോന്നി, മൂന്നാർ എന്നിവിടങ്ങളിൽ സൂചിക 9 രേഖപ്പെടുത്തി. ഇവിടെ ഓറഞ്ച് അലർട്ട് ഉണ്ട്.
ചെങ്ങന്നൂർ, ചങ്ങനാശേരി, തൃത്താല എന്നിവിടങ്ങളിൽ 8 ആണ് സൂചിക. ഇവിടെ യെലോ അലർട്ട് ആണ്.
കൊട്ടാരക്കര, ഒല്ലൂർ, പൊന്നാനി എന്നിവിടങ്ങളിൽ ഏഴും കളമശേരി, ബേപ്പൂർ, മാനന്തവാടി എന്നിവിടങ്ങളിൽ ആറും ആണ് യുവി നിരക്ക്. സൂചിക 8ന് മുകളിൽ വരുന്നത് അതീവ ജാഗ്രത വേണ്ട
സാഹചര്യമാണ്. ചൂടിനിടയിൽ അൽപം ആശ്വാസംപകർന്നു നാളെ മുതൽ നേരിയ മഴയെത്തുമെന്നും കരുതുന്നു.
എല്ലാ ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. മലയോര മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ കഠിനമായ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥ തുടരും.
വിവിധ ജില്ലകളിലെ പ്രതീക്ഷിക്കുന്ന താപനില (താപനില– ജില്ല)
∙ 38°C വരെ: കൊല്ലം, കോട്ടയം, പാലക്കാട്
∙ 37°C വരെ: പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ
∙ 36°C വരെ: തിരുവനന്തപുരം, മലപ്പുറം, കാസർകോട്
ജാഗ്രതാ നിർദേശങ്ങൾ
കടുത്ത ചൂട് ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുമെന്നതിനാൽ ജാഗ്രത പാലിക്കണം.
മുതിർന്ന പൗരന്മാർ, കുട്ടികൾ, വിട്ടുമാറാത്ത രോഗമുള്ളവർ, വെയിലത്ത് ജോലി ചെയ്യുന്നവർ എന്നിവർ പ്രത്യേക ശ്രദ്ധ പുലർത്തണം. പകൽ 11 മുതൽ 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം.
ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിച്ച് നിർജലീകരണം ഒഴിവാക്കണം. യുവി രശ്മികൾ നേരിട്ട് ശരീരത്തിൽ ഏൽക്കുന്നതു ചർമരോഗങ്ങൾക്കും സൂര്യാതപത്തിനും കാരണമായേക്കാം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

