ആലപ്പുഴ ∙ സെമിത്തേരിയിൽ രാത്രി അതിക്രമിച്ചു കടക്കുകയും റീൽസ് ചിത്രീകരിക്കുകയും ചെയ്ത നാല് യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. 20നു പുലർച്ചെ രണ്ടരയോടെ പൂന്തോപ്പ് സെന്റ് ഫ്രാൻസിസ് അസീസി ചർച്ചിന്റെ സെമിത്തേരിയിലാണ് യുവാക്കൾ റീൽസ് ചിത്രീകരിക്കാനെത്തിയത്.
പള്ളി സെമിത്തേരിയിൽ നിന്നുളള റീൽസ് ഇവർ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
തുടർന്ന് പള്ളി അധികൃതർ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും യുവാക്കളുടെ ദൃശ്യങ്ങൾ ലഭിക്കുകയുമായിരുന്നു. കൈക്കാരൻ ആലപ്പുഴ നോർത്ത് സ്റ്റേഷനിൽ ദൃശ്യങ്ങൾ സഹിതം പരാതി നൽകുകയായിരുന്നു.
മതവികാരം വ്രണപ്പെടുത്തിയതിനും സെമിത്തേരിയിൽ അതിക്രമിച്ചു കയറിയതിനുമാണ് കേസ്.
ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി നോർത്ത് പൊലീസ് അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

