കൊച്ചി∙ മൊബിലിറ്റി പ്ലാറ്റ്ഫോമായ റാപ്പിഡോ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ആവശ്യമായ ലൈസന്‍സ് നേടി. ഇരുചക്ര, മുച്ചക്ര, നാലു ചക്രവാഹന വിഭാഗങ്ങളിലെല്ലാം ഈ ലൈസന്‍സ് നേടിയിട്ടുണ്ട്.
ലൈസന്‍സ് നിലവില്‍ വരുന്നതോടെ കൊച്ചിയിലും തിരുവനന്തപുരത്തും റാപ്പിഡോ ബൈക്ക് ടാക്സി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. കേരളത്തിലെ നഗര സഞ്ചാര ആവാസവ്യവസ്ഥയുടെ പരിണാമത്തിന് സംഭാവന നല്‍കുന്നതിനൊപ്പം സമഗ്രമായ സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുക എന്നതാണ് റാപ്പിഡോ ലക്ഷ്യമിടുന്നത്.
ഈ മോഡല്‍ നിയന്ത്രിതവും ഉത്തരവാദിത്തമുള്ളതുമായ രീതിയില്‍ കേരളത്തിലേക്ക് കൊണ്ടുവരുന്നതില്‍ അഭിമാനമുണ്ടെന്ന് റാപ്പിഡോ സഹസ്ഥാപകന്‍ പവന് ഗുണ്ടുപ്പള്ളി പറഞ്ഞു. പ്രാദേശിക റൈഡര്‍മാര്‍, പ്രത്യേകിച്ച് യുവാക്കള്‍ക്കും പാര്‍ട്ട് ടൈം വരുമാനക്കാര്‍ക്കും പുതിയ വരുമാനമാര്‍ഗങ്ങള്‍ സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

