മാതമംഗലം ∙ പെരിങ്ങോം കുറ്റൂരിൽ പൂട്ടിയിട്ട വീട്ടിൽനിന്ന് 62 പവൻ സ്വർണാഭരണങ്ങൾ കവർന്നതായി പരാതി.
കുറ്റൂർ ടൗണിനടുത്ത് നഫീസ മൻസിലിൽ പരേതനായ യു.എം.അബ്ദുൽ റഹ്മാന്റെ ഭാര്യ കോറോത്ത് കൊവ്വൽ നഫീസയുടെ വീട്ടിലാണ് കഴിഞ്ഞദിവസം മോഷണം നടന്നത്. നഫീസയും കുടുംബവും പെരുന്നാൾ ആഘോഷത്തിന് അഞ്ചരക്കണ്ടിയിലെ ബന്ധുവീട്ടിൽ പോയതായിരുന്നു.
ശനിയാഴ്ച പോയ കുടുംബം ഇന്നലെ രാവിലെയാണ് തിരിച്ചെത്തിയത്.
വീടിന്റെ മുൻവാതിൽ കമ്പിപ്പാര ഉപയോഗിച്ച് തുറക്കുവാൻ ശ്രമിച്ചതായി ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ പിന്നിൽ വീടിനോടുചേർന്നുള്ള കിണറിന്റെ ആൾമറ തകർത്ത് മോഷ്ടാവ് അകത്തുകടന്നതായി മനസ്സിലായി. തുടർന്നു നടത്തിയ പരിശോധനയിലാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടതായി മനസ്സിലായത്.
ആഭരണങ്ങൾ ബാഗിലിട്ട് അലമാരയിൽ വച്ചതാണ്.
മോഷ്ടാവെന്നു കരുതുന്നയാളുടെ ദൃശ്യം സമീപത്തെ വീട്ടിലെ സിസിടിവി ക്യാമറയിൽനിന്ന് ലഭിച്ചിട്ടുണ്ട്. റൂറൽ എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
കണ്ണൂരിൽനിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി. പയ്യന്നൂർ ഡിവൈഎസ്പി ഷൈജു, പെരിങ്ങോം എസ്എച്ച്ഒ ടി.കെ.മുകുന്ദൻ, എസ്ഐ സവ്യസാചി, സ്പെഷൽ ബ്രാഞ്ച് എസ്ഐ രമേശൻ എന്നിവർ സ്ഥലത്തെത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

