ഇലവുംതിട്ട ∙ വൃക്കരോഗ ബാധിതരായ സഹോദരങ്ങൾ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു.
ഓമല്ലൂർ പന്ന്യാലി വിശാഖ് ഭവനിൽ പി.എൻ.പുരുഷോത്തമൻ (58), സഹോദരൻ വി.എൻ.പുഷ്പാംഗദൻ (48) എന്നിവരാണ് തുടർ ചികിത്സയ്ക്കായി സുമനസ്സുകളുടെ കനിവ് തേടുന്നത്. പി.എൻ.പുരുഷോത്തമൻ ചെണ്ടവാദ്യ കലാകരനാണ്.
4 വർഷമായി രോഗബാധിതനായിട്ട്. ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്.
തന്റെ കൂടെ താമസിക്കുന്ന സഹോദരനും വൃക്ക രോഗം പിടിപെട്ടതോടെ ജീവിതം തന്നെ വഴിമുട്ടി.
അങ്കണവാടി ജീവനക്കാരിയായിരുന്ന ഭാര്യ ജോലിയിൽ നിന്ന് വിരമിച്ചതോടെ സാമ്പത്തികമായി കുടുംബം തീർത്തും ബുദ്ധിമുട്ടിലായി. ഇരുവർക്കും ആഴ്ചയിൽ 3 തവണയാണ് ഡയാലിസിസ് ചെയ്യുന്നത്.
ഇപ്പോൾ സ്വകാര്യ ആശുപത്രിയിലെ ചികിത്സയായതിനാൽ പലയിടങ്ങളിൽ നിന്ന് കടം വാങ്ങിയാണ് പോകുന്നത്. ഇവരുടെ അമ്മയും ഇപ്പോൾ കിടപ്പിലായി.
കുടുംബം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. 2 പേരുടെയും ചികിത്സയുടെ ഭാഗമായി വലിയ തുക തന്നെ കടമായി മാറി.
തുടർ ചികിത്സയ്ക്കു പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സഹോദരങ്ങൾക്കായി ഓമല്ലൂർ എസ്ബിഐ ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
എസ്ബിഐ, ഓമല്ലൂർ ശാഖ അക്കൗണ്ട് നമ്പർ: 44621350634 ഐഎഫ്എസ്സി കോഡ്: SBIN0070331 ഫോൺ: 8281364082
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

