കൊച്ചി. ഗൾഫ് സംഘർഷത്തെ തുടർന്ന് രാജ്യാന്തര യാത്രകളിൽ ആശങ്ക പരന്നതോടെ ആഭ്യന്തര ടൂറിസത്തിന് മികച്ച ബുക്കിങ്.
25 മുതൽ ഏപ്രിൽ 15 വരെയുള്ള കശ്മീരിലെ ടുലിപ് സീസണിൽ യാത്ര ചെയ്യാനുള്ള അന്വേഷണവും ബുക്കിങ്ങും കേരളത്തിലും പെട്ടെന്നു കൂടി. കശ്മീർ യാത്രയ്ക്ക് ചെലവേറുകയും അവിടെ ഹോട്ടലുകളെല്ലാം നിറയുകയും ചെയ്തെങ്കിലും തിരക്കിനു കുറവില്ല.
അസം, മേഘാലയ തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും മികച്ച ബുക്കിങ്ങുണ്ട്.
ദുബായിലെ സീസൺ ഏതാണ്ട് കഴിഞ്ഞതിനാൽ ടൂർ ഓപ്പറേറ്റർമാർക്ക് വലിയ പ്രതിസന്ധിയുണ്ടായില്ലെന്ന് സാന്റാമോണിക്ക ടൂർസ് ഡയറക്ടർ ഐസക് ഫ്രാൻസിസ് ചൂണ്ടിക്കാട്ടി. സൗത്ത് ഈസ്റ്റ് ഏഷ്യയും അതുവഴിയുള്ള യാത്രയും സുരക്ഷിതമാണെന്ന് യാത്രക്കാരെ അറിയിക്കുന്നുണ്ടെന്നും അതനുസരിച്ച് ബുക്കിങ് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര രംഗത്ത് പ്രവർത്തിക്കുന്ന ക്രൂസ്ഷിപ്പുകളിൽ കോർ യാത്രയ്ക്കും ബുക്കിങ് ഏറെയുണ്ട്.
കൊച്ചിയിൽ നിന്ന് യാത്ര ചെയ്ത് ലക്ഷദ്വീപ് വഴി മുംബൈയിലെത്തുന്ന 3 രാത്രികളുൾപ്പെടെയുള്ള ട്രിപ്പാണ് കോർഡീലിയ നടത്തുന്നത്. മുംബൈയിൽ നിന്ന് തിരികെ കൊച്ചിയിലേക്ക് ഫ്ലൈറ്റ് ടിക്കറ്റ് ഉൾപ്പെടെ ഏകദേശം 50000 രൂപയുടെ പാക്കേജിന് നല്ല പ്രതികരണമുണ്ടെന്ന് കമ്പനികൾ പറയുന്നു.
എന്നാൽ കേരളത്തിൽ എൽപിജി ക്ഷാമം അവധിക്കാലത്തെ മലയാളി ടൂറിസത്തെ സാരമായി ബാധിച്ചു.
പരീക്ഷകൾ കഴിയുകയും ഈസ്റ്ററും ചെറിയ പെരുന്നാളും വരികയും ചെയ്യുന്നതോടെയാണ് കേരളത്തിനകത്ത് മലയാളികൾ ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്നത്. അതിനായി ബുക്ക് ചെയ്തിരുന്ന ഹോട്ടലുകളും റിസോർട്ടുകളുമെല്ലാം റദ്ദാക്കൽ നേരിടുന്നുണ്ട്.
മൂന്നാറും തേക്കടിയും വയനാടും പോലുള്ള ടൂറിസം കേന്ദ്രങ്ങൾക്കു പുറമേ, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളും നിലമ്പൂരും കാണാൻ പോകുന്ന പ്രവണത അടുത്ത കാലത്ത് വർധിച്ചിരുന്നു.
ഭക്ഷണം ലഭിക്കാൻ ബുദ്ധിമുട്ടാകുമെന്നു വന്നതോടെ പലരും ആശങ്കയിലാണ്. ആഭ്യന്തര ടൂറിസത്തിന്റെ 80% കേരളത്തിനകത്തു തന്നെ മലയാളികൾ യാത്ര ചെയ്യുന്നതായി അടുത്ത കാലത്തു മാറിയിരുന്നു.
പാചകവാതക ക്ഷാമം അതിനെയാണു ബാധിച്ചത്.
മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരിവരവിനു വിമാനനിരക്കിലെ വർധനയും തടസ്സമായി. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

