കൊച്ചി: വോട്ട്ബാങ്ക് ഉണ്ടെങ്കിൽ അത് കയ്യിൽ വച്ചാൽ മതിയെന്ന് സതീശൻ. കൊച്ചി മണ്ഡലത്തിൽ സഭാ സ്ഥാനാർത്ഥിയെ പരിഗണിക്കണമെന്ന ലത്തീൻ സഭയുടെ നിർദ്ദേശത്തിനാണ് സ്ഥാനാർത്ഥിയുടെ ഗുണങ്ങൾ എണ്ണി പറഞ്ഞുകൊണ്ട് പ്രതിപക്ഷ നേതാവിന്റെ പ്രശംസ.
കേരളത്തിലെ ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ്മാരിൽ ഏറ്റവും മുൻ നിരയിൽ നിൽക്കുന്നതും വിശ്രമം ഇല്ലാതെ 24 മണിക്കൂറും പ്രവർത്തിക്കുന്ന വ്യക്തിയാണ് ഷിയാസെന്നുമാണ് വി ഡി സതീശൻ വിശദമാക്കുന്നത്. ഷിയാസ് പണി എടുക്കാത്തവരെ വഴക്ക് പറയും.
അത് തന്റെ സ്വഭാവം കിട്ടിയതിനാലാണ് എന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. എല്ലാ ജാതിയിലും മതത്തിലും പെട്ടവർ ഷിയാസിന് വോട്ട് ചെയ്യും.
നോമിനേഷൻ കൊടുത്തപ്പോൾ കേസുകളുടെ രേഖപ്പെടുത്താൻ എത്ര പേജ് ഉപയോഗിച്ചു എന്നാണ് താൻ ഷിയാസിനോട് ചോദിച്ചത്. കൊച്ചി മണ്ഡലം കൺവെൻഷനിൽ ആയിരുന്നു വി ഡി സതീശന്റെ വാക്കുകൾ.
കേരളത്തിൽ പലയിടത്തും സിപിഎം ബിജെപി ഡീൽ ഉണ്ടെന്നുള്ള ആരോപണം വി ഡി സതീശൻ ആവർത്തിച്ചു. ഞങ്ങളുടെ കയ്യിൽ വോട്ടു ബാങ്കുണ്ടെന്ന് ചിലർ പറയും.
ഷിയാസിനെ തകർക്കാൻ ജാതിയുടെയും മതത്തിൻ്റെയും പേരും പറഞ്ഞ് ആരും വരണ്ടെന്നും വർഗീയത പറയാൻ ആരും വരണ്ടെന്നും വി ഡി സതീശൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

