ദില്ലി: എസ്ഐആറിന് ശേഷമുള്ള ആദ്യ ഉപ വോട്ടർ പട്ടിക ഇന്ന് പുറത്തിറങ്ങാനിരിക്കേ പശ്ചിമ ബംഗാളിൽ കനത്ത ജാഗ്രത. വോട്ടവകാശം നഷ്ടപ്പെടുന്നവർ തെരുവിലിറങ്ങി പ്രതിഷേധിക്കാൻ കോൺഗ്രസ് ആഹ്വാനം ചെയ്തു.
അസമിൽ ബിജെപി മന്ത്രി കോൺഗ്രസിൽ ചേർന്നു. ബംഗാൾ പോളിംഗ് ബൂത്തിലെത്താൻ കൃത്യം ഒരുമാസം ബാക്കി നിൽക്കേയാണ് ആദ്യ സപ്ലിമെന്ററി വോട്ടർ പട്ടിക പുറത്തിറങ്ങുന്നത്.
എസ്ഐആറിലൂടെ പുറത്തായ 60 ലക്ഷം വോട്ടർമാരുടെ വിവരങ്ങൾ പരിശോധിക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. 805 ജുഡീഷ്യൽ ഉദ്യോഗസ്ഥർ ഇതിനായി ബംഗാളിലെത്തിയിരുന്നു.
ഇത്തരത്തിൽ പരിശോധിച്ച 22 ലക്ഷം പേരുടെ വിവരങ്ങളാകും ഇന്ന് പുറത്തുവരിക. ഏപ്രിൽ മാസത്തിൽ രണ്ട് പട്ടികകൾ കൂടി പുറത്ത് വരുമെന്നാണ് സൂചന.
എസ്ഐആർ ബംഗാളിലെ ജനങ്ങളുടെ അവകാശങ്ങൾ കവരാനാണെന്ന വിമർശനം ഉയർത്തി മമത ബാനർജിയുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധ പരിപാടികളാണ് ബംഗാളിൽ നടക്കുന്നത്. കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയാണ് വരുന്ന പട്ടികയിൽ പേരില്ലാത്തവർ തെരുവിലിറങ്ങണമെന്ന് പറഞ്ഞത്.
ഈ സാഹചര്യത്തിലാണ് സംസ്ഥാന വ്യാപകമായി കേന്ദ്രസേനയെ അടക്കം അധികമായി വിന്യസിച്ച് ജാഗ്രത കർശനമാക്കിയത്. എന്ത് പ്രകോപനമുണ്ടായാലും ജനങ്ങൾ സംയമനം പാലിക്കണമെന്നും, എല്ലാവർക്കും വോട്ടവകാശം ഉറപ്പായും ലഭിക്കുമെന്നും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു.
അതേസമയം കേരളത്തോടൊപ്പം വോട്ടെടുപ്പ് നടക്കുന്ന അസമിൽ പത്രിക നൽകാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കുമ്പോഴാണ് ബിജെപി സർക്കാറിലെ കായികമന്ത്രി നന്ദിത ഗർലോസ പാർട്ടി വിട്ടത്. നന്ദിതയ്ക്ക് ബിജെപി ഇത്തവണ സീറ്റ് നൽകിയിരുന്നില്ല.
കോൺഗ്രസിൽ ചേർന്ന ഇവർ ഹഫ്ലോങ് മണ്ഡലത്തിൽ ഇന്ന് പത്രിക നൽകും. മുൻ പിസിസി അധ്യക്ഷൻ ഭുപെൻ ബോറയും, മുതിർന്ന നേതാവും എംപിയുമായ പ്രദ്യുത് ബർദലോയിയും പാർട്ടി വിട്ടത് വലിയ ക്ഷീണമായ കോൺഗ്രസിന് ആശ്വാസമാണ് നടപടി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

