മൂന്നാർ ∙ ഇടവേളയ്ക്കുശേഷം മൂന്നാറിൽ വീണ്ടും വാഹനങ്ങളിലെ സാഹസിക യാത്രകൾ കൂടി. ഗ്യാപ് റോഡ്, പള്ളിവാസൽ, മൂന്നാർ – ടോപ് സ്റ്റേഷൻ റോഡ്, ചിത്തിരപുരം – രണ്ടാം മൈൽ റോഡ് എന്നിവിടങ്ങളിലാണ് അമിത വേഗത്തിൽ ഓടുന്ന വാഹനങ്ങളുടെ വാതിലുകളിൽ കയറിയിരുന്ന് ശരീരം പുറത്തിട്ട് യുവാക്കൾ സാഹസിക യാത്രകൾ നടത്തുന്നത്.
കൊടുംവളവുകൾ നിറഞ്ഞ മേഖലയിൽ വളരെ അപകടകരമായ വിധത്തിലാണ് വിനോദ സഞ്ചാരികളായെത്തുന്ന യുവാക്കൾ നിയമവിരുദ്ധ സാഹസിക യാത്രകൾ നടത്തുന്നത്.
ഇന്നലെ ഉച്ചയ്ക്ക് ചിത്തിരപുരം – രണ്ടാം മൈൽ റോഡിൽ രണ്ട് യുവാക്കൾ ശരീരം പുറത്തിട്ട് നടത്തിയ സാഹസിക യാത്ര ഏറെ നേരം ഗതാഗത തടസ്സത്തിന് കാരണമായി. യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ റോഡിനു നടുവിലൂടെ നിയമ വിരുദ്ധമായി ഏറെ നേരം ഓടിച്ച് വിഡിയോ പകർത്തിയതാണ് ഗതാഗതക്കുരുക്കിന് കാരണമായത്.
സാഹസിക യാത്രകൾ പതിവായതിനെ തുടർന്ന് ഒരു വർഷം മുൻപ് മോട്ടർ വാഹന വകുപ്പ് മേഖലയിൽ പരിശോധന കർശനമാക്കുകയും നിയമലംഘനം നടത്തിയ വാഹന ഉടമകളുടെയും ഡ്രൈവർമാരുടെയും ലൈസൻസ് റദ്ദു ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ ഏതാനും നാളുകളായി മേഖലയിൽ വാഹന വകുപ്പിന്റെ പരിശോധനകൾ നിലച്ചതോടെയാണ് സാഹസിക യാത്രകൾ വ്യാപകമായത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

