തിരുവനന്തപുരം∙ കവടിയാർ കൊട്ടാരത്തിലെ സ്വർണാഭരണ മോഷണക്കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ ജി.അജയനാഥിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.
2 കോടിയോളം വില വരുന്ന ആഭരണങ്ങളാണു കൊട്ടാരത്തിൽ നിന്നു കളവ് പോയത്. ആദ്യം പേരൂർക്കട
പൊലീസ് അന്വേഷിച്ച കേസാണു പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറിയത്. കൊട്ടാരത്തിലെ ജീവനക്കാരുടെയും രാജകുടുബാംഗങ്ങളുടെ ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തുന്നുണ്ട്.
ഇതു പൂർത്തിയായ ശേഷം ശാസ്ത്രീയ പരിശോധനകളിലേക്കു കടക്കും.
ഫോൺ രേഖകളും പ്രാഥമിക പരിശോധനകളിൽ ലഭിച്ച തെളിവുകളും സംഘം വിശകലനം ചെയ്യും. ഇതിനു ശേഷമാകും തുടർനടപടികളിലേക്കു കടക്കുക.
കൊട്ടാരത്തിലെ ക്യാമറ ദ്യശ്യങ്ങളും ശേഖരിക്കും. വിരലടയാള വിദഗ്ധർ കൊട്ടാരത്തിൽ പരിശോധന നടത്തിയിരുന്നു.
മോഷണവുമായി ബന്ധപ്പെട്ടു കൊട്ടാരത്തിലെ അന്തേവാസികളും ജീവനക്കാരും ഉൾപ്പെടെ അറുപതിലേറെ പേരുടെ മൊഴിയാണ് പൊലീസ് ശേഖരിക്കുന്നത്. പകുതിയിലധികം പേരുടെ മൊഴി എടുത്തതായാണു വിവരം.
മാസങ്ങൾക്കു ശേഷമാണു പരാതി ലഭിച്ചത് എന്നതിനാൽ ശാസ്ത്രീയ തെളിവുകളുടെയും സാങ്കേതിക സഹായത്തോടെയും മാത്രമേ മുന്നോട്ടുപോകാൻ സാധിക്കൂ. മോഷണം പോയ സാധനങ്ങൾ വിൽപന നടന്നിട്ടുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

