പശ്ചിമേഷ്യയിലെ സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയും പിടിവിട്ടു കുതിക്കുകയാണ്. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ രാജ്യാന്തര വിപണിയിലെ അഞ്ചിലൊന്ന് ക്രൂഡ് ഓയിൽ ലഭ്യത മുടങ്ങിയിട്ടുണ്ട്.
യുഎസ് അടക്കമുള്ള രാജ്യങ്ങളിൽ ഇന്ധനവിലയും ഉയർന്നു. ഇതിനിടെയാണ് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിൽക്കാൻ ഇറാന് 30 ദിവസത്തെ ഇളവ് അനുവദിക്കാൻ യുഎസ് തീരുമാനിച്ചത്.
എന്നാൽ രാജ്യാന്തര വിപണിയിൽ വിൽക്കാൻ തൽക്കാലം അധിക സ്റ്റോക്കില്ലെന്ന നിലപാടിലാണ് ഇറാൻ.
ചരക്കുനീക്കത്തിനിടെ കടലിൽ കുടുങ്ങിയ ഇറാൻ കപ്പലുകളിലെ എണ്ണ വിൽക്കുന്നതിനുള്ള ഉപരോധമാണ് യുഎസ് 30 ദിവസത്തേക്ക് പിന്‍വലിച്ചത്. രാജ്യങ്ങൾ പുതുതായി വാങ്ങുന്നതിന് വിലക്ക് തുടരും.
മാര്‍ച്ച് 20നകം ടാങ്കറുകളിൽ ലോഡ് ചെയ്ത എണ്ണയ്ക്കു മാത്രമാണ് ഇളവ്. ഏപ്രിൽ 19 വരെയാണിത്.
ഉപരോധം തൽക്കാലത്തേക്കു പിൻവലിക്കുന്നതു വഴി 14 കോടി ബാരൽ എണ്ണയാണ് വിപണിയിലെത്തുക. പശ്ചിമേഷ്യയിലെ യുദ്ധം മൂലമുള്ള ക്രൂഡ് ഓയിൽ വിലക്കയറ്റം പിടിച്ചു നിർത്താനുള്ള നടപടികളുടെ ഭാഗമാണിത്.
എന്നാൽ ക്യൂബ, ഉത്തര കൊറിയ, ക്രിമിയ എന്നിവയെ ഇളവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എന്നാൽ രാജ്യാന്തര വിപണിയിലേക്ക് നൽകാൻ അധിക ക്രൂഡ് ഓയില്‍ നിലവിൽ ഇറാന്റെ പക്കൽ സ്റ്റോക്കില്ലെന്നാണ് ഇറാൻ ഓയിൽ മന്ത്രാലയത്തിന്റെ നിലപാട്. ഇറാന് മേലുള്ള വിലക്ക് താല്കാലികമായി പിൻവലിച്ചത് ക്രൂഡ് ഓയിൽ വിപണിയെ പിടിച്ചു നിർത്താനും നിക്ഷേപകർക്ക് പ്രതീക്ഷ നൽകാനാണെന്നുമുള്ള നിലപാടിലാണ് ഇറാൻ.
യുഎസ് നീക്കത്തിനെ കളിയാക്കി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗറും രംഗത്തു വന്നിട്ടുണ്ട്. ”കടലിൽ കുടുങ്ങിയിരിക്കുന്ന ഇറാൻ ക്രൂഡ് ഓയിലിന് മേലുള്ള വിലക്ക് നീക്കുമെന്നാണ് യുഎസ് പറയുന്നത്, ക്ഷമിക്കണം ഞങ്ങൾ സോൾഡ് ഔട്ടാണ് ” – അദ്ദേഹം സമൂഹ മാധ്യമത്തിൽ കുറിച്ചു.
വില ഇനിയും കുതിക്കും
വിപണിയിലേക്ക് നൽകാൻ അധിക ക്രൂഡ് ഓയിൽ ഇല്ലെന്ന ഇറാന്റെ മറുപടി രാജ്യാന്തര വിപണയില്‍ ക്രൂഡ് ഓയിൽ വില വീണ്ടും ഉയർത്തുമെന്നാണ് കരുതുന്നത്.
നേരത്തെ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങാൻ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്കും യുഎസ് ഇളവ് അനുവദിച്ചിരുന്നു. കൂടാതെ ശേഖരത്തിലുള്ള വലിയൊരു അളവ് ക്രൂഡ് ഓയിൽ വിപണിയിൽ ഇറക്കാനും യുഎസ് തയാറായി.
എന്നാലും വില പിടിച്ചു നിർത്താൻ കഴിഞ്ഞിട്ടില്ല. അതേസമയം, ഇറാൻ ക്രൂഡ് ഓയിൽ രാജ്യാന്തര വിപണിയിൽ വിൽക്കാൻ തീരുമാനിച്ചാൽ വില കുറയാനും സാധ്യതയുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

