പയ്യന്നൂർ ∙ ഏഴോം നെരുവമ്പ്രത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപിടിച്ചു. ഉച്ചയ്ക്ക് 12:30 യോടെയാണ് തീ പടർന്നത്.
അണയ്ക്കുവാനുള്ള നാട്ടുകാരുടെ ശ്രമം വിഫലമായതോടെ പയ്യന്നൂരിലെ അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയും സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷ്, സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ എൻ.
മുരളി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എത്തി ഏറെ പണിപ്പെട്ട് തീ അണയ്ക്കുകയും ആയിരുന്നു. സമീപത്തെ വർക്ക് ഷോപ്പിലേക്കും പറമ്പിലേക്കും തീ പടരുന്നത് തടയാൻ കഴിഞ്ഞതു മൂലം വൻ ദുരന്തം ഒഴിവായി.
ലിജു പി.പി., ധനേഷ് ടി.പി., പി. സത്യൻ, ജാറ്റിൻ ദേവ്, രവീന്ദ്രൻ വി.എൻ., ഗോവിന്ദൻ കെ.എം, എന്നുവരും അഗ്നിരക്ഷാ സേനയുടെ സംഘത്തിൽ ഉണ്ടായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

