
തൃശൂർ: മണ്ണുത്തിയിൽ മകനെയും പേരക്കുട്ടിയേയും തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച് ചികിത്സയിലായിരുന്ന പിതാവ് അന്തരിച്ചു. കൊട്ടേക്കാടൻ ജോൺസൺ എന്ന 68 കാരനാണ് മരിച്ചത്. വിഷം കഴിക്കുകയും ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തതിനെത്തുടർന്ന് ജോൺസൺ ഗവ. മെഡിക്കൽ കോളേജിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു.
മകനെയും കുടുംബത്തെയും പെട്രോളൊഴിച്ച് തീയിടാൻ ശ്രമിക്കുകയും സംഭവത്തിൽ മകൻ ജോജിയും പേരക്കുട്ടി തെണ്ടുൽക്കറും മരിച്ചിരുന്നു. മരുമകൾ ലിജിക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]