അരുവിത്തുറ ∙ അരുവിത്തുറ സെന്റ് ജോർജ്സ് കോളജിലെ മീഡിയ സ്റ്റഡീസ് വിഭാഗത്തിലെ മൂന്നാം വർഷ മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം വിദ്യാർഥികൾ നിർമിച്ച ഡോക്യുമെന്ററി ‘ദി സെക്കന്റ് ചാൻസ്’ റിലീസ് ചെയ്തു. കോളജിലെ സിംഫണി ഡിജി തിയറ്ററിൽ നടന്ന ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ പ്രഫ.
ഡോ. സിബി ജോസഫ് ഡോക്യുമെന്ററിയുടെയും പോസ്റ്ററിന്റെയും പ്രകാശനം നിർവഹിച്ചു.
ലഹരി ഉപയോഗത്തിനെതിരെ കാലിക പ്രസക്തിയുള്ള ദൃശ്യ ആവിഷ്കാരങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കോളജ് ബർസാറും സെൽഫ് ഫിനാൻസിങ് കോഓർഡിനേറ്ററുമായ ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ.
ജിലു ആനി ജോൺ, മീഡിയ സ്റ്റഡീസ് വിഭാഗം മേധാവി യു.പി.മഹിത, അധ്യാപകനായ അശ്വിൻ കെ.വി. നമ്പൂതിരി എന്നിവർ സംസാരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

