കൊല്ലം ∙ പതിനൊന്ന് നിയമസഭാ മണ്ഡലങ്ങൾ, 2256 പോളിങ് സ്റ്റേഷനുകൾ, 2707 പ്രിസൈഡിങ് ഓഫിസർമാർ ഉൾപ്പെടെ 10,828 പോളിങ് ഉദ്യോഗസ്ഥരുടെ നിയമനം, അവർക്കുള്ള പരിശീലനം… തുടങ്ങി എന്തെല്ലാം ഒരുക്കങ്ങളാണ് കലക്ടറേറ്റിലെ ഇലക്ഷൻ ഡപ്യൂട്ടി കലക്ടറുടെ ഓഫിസിലെ പണി. ഇതെല്ലാം ചുരുങ്ങിയ സമയത്തിനുള്ളിൽ ചെയ്തു തീർക്കണമെങ്കിൽ 10 മുതൽ 5 വരെ എന്ന ‘സർക്കാർ സമയം’ മതിയാകില്ല.
അതിനാൽ, തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ എന്നും അർധരാത്രി കഴിഞ്ഞും ഓഫിസ് പ്രവർത്തിക്കുകയാണ്.
പോളിങ് ബൂത്ത് തിരഞ്ഞെടുക്കൽ മുതലുള്ള പ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പു വിഭാഗത്തിന്റെ ചുമതലയാണ്. തദ്ദേശ തിരഞ്ഞെടുപ്പു കഴിഞ്ഞതിനു പിന്നാലെ തന്നെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തയാറെടുപ്പ് തുടങ്ങിയിരുന്നു.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രം പുറത്തെടുത്തു തകരാർ പരിഹരിക്കൽ ആയിരുന്നു ആദ്യ ജോലി. പിന്നെ പോളിങ് സ്റ്റേഷൻ പരിശോധന, ബൂത്ത് ലവൽ ഏജന്റുമാരെ നിയോഗിക്കൽ, തപാൽ ബാലറ്റ് തയാറാക്കൽ, ബൂത്ത് അടിസ്ഥാനത്തിൽ വോട്ടിങ് സാമഗ്രികൾ ഒരുക്കൽ, വോട്ടിങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളുടേയും കൗണ്ടിങ് സ്റ്റേഷനുകളുടേയും ക്രമീകരണം, വിവിധ ഓഫിസുകളിലേക്ക് റിപ്പോർട്ടും കണക്കും കൈമാറൽ… ഇതിനിടയിൽ പുതിയ വോട്ടർമാരെ പട്ടികയിൽ ചേർക്കുന്നത് ഉൾപ്പെടെ വിശ്രമമില്ലാത്ത ജോലി.
ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ആർ.സുധീഷ്, ജൂനിയർ സൂപ്രണ്ട് കെ.സുരേഷ് എന്നിവയുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ.
ഇലക്ഷൻ അസിസ്റ്റന്റ് മാരായ എ.ആനന്ദ്, പി.ആർ.ചന്തു, ഹെഡ് ക്ലാർക്ക് അനന്തകൃഷ്ണൻ എന്നിവർ ഉൾപ്പടെ ഈ ഓഫിസിൽ ആകെ 16 ജീവനക്കാരാണ് രാപകൽ ഇലക്ഷൻ പ്രവർത്തനത്തിലുള്ളത്. അടുത്തുള്ളവർ ഒഴികെ മറ്റെല്ലാവരും കൊല്ലത്ത് മുറികൾ വാടകയ്ക്ക് എടുത്ത് താമസിച്ചാണ് ഇലക്ഷൻ ജോലി ചെയ്യുന്നത്.
രാവിലെ 8ന് മുൻപ് ഓഫിസിൽ ജീവനക്കാർ എത്തും. മിക്ക ദിവസവും പുലർച്ചെ 1–2 മണിവരെയാണ് ജോലി നീളുന്നത്.
വോട്ടെണ്ണൽ കഴിഞ്ഞ് ബാലറ്റ് യന്ത്രങ്ങൾ സ്ട്രോങ് മുറിയിലേക്ക് മാറ്റുന്നതു വരെ ഇവരുടെ തിരക്ക് തുടരും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

