കൊച്ചി: കോൺഗ്രസില്‍ തര്‍ക്കമില്ലെന്ന് പ്രതിപക്ഷ നേതാവ് ആവര്‍ത്തിക്കുന്നതിനിടെ കൊച്ചിയിൽ പോസ്റ്റർ പ്രിന്റ് ചെയ്തു തുടങ്ങി ദീപ്തി മേരി വർഗീസ് ക്യാമ്പ്. സർവ്വം ദീപ്തം എന്ന ടാഗ് ലൈനോട് ആയിരുന്നു പോസ്റ്റർ തയ്യാറാക്കിയത്.
കൊച്ചി സ്ഥാനാർത്ഥി ആരെന്ന അഭിമുഖങ്ങൾക്കിടയിലാണ് ദീപ്തി മേരി വർഗീസിനെ പോസ്റ്റർ അടിച്ചു തുടങ്ങിയത്. കൊച്ചിയിൽ ഷിയാസിനെ സ്ഥാനാർത്ഥിയാക്കിയേക്കുമെന്ന് അഭ്യങ്ങൾക്കിടയിലാണ് ദീപ്തി മേരി വർഗീസിനായി പോസ്റ്റർ പ്രിന്റ് തുടങ്ങിയത്.
കൊച്ചി നഗരത്തിലെ സ്വകാര്യ പ്രസ്സിൽ അച്ചടിച്ച പോസ്റ്ററുകളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ പോസ്റ്ററുകൾ അച്ചടിക്കുന്നത് നിർത്തിവയ്ക്കാൻ ദീപ്തി നിർദ്ദേശം നൽകി.
അവശേഷിക്കുന്ന സീറ്റുകളില്‍ ഇന്ന് തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്ന് നേതാക്കാള്‍ പറയുമ്പോഴും കോൺഗ്രസില്‍ സ്ഥാനാർത്ഥി നിർണയത്തിൽ തർക്കം തുടരുന്നു. കൊച്ചിയിൽ ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിനെ മത്സരിപ്പിക്കണമെന്നാണ് വി ഡി സതീശൻ്റെ വാദം.
എന്നാൽ ദീപ്തി മേരി വർഗീസിനെ കൊച്ചിയിൽ പരിഗണിക്കണമെന്നാണ് കെ സി വേണുഗോപാലിൻ്റെ നിലപാട്. കോൺഗ്രസ് സമ്പൂർണ്ണ വിജയ പ്രതീക്ഷ വെച്ചു പുലർത്തുന്ന എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ, വൈപ്പിൻ, പെരുമ്പാവൂർ സീറ്റുകളെ സംബന്ധിച്ചും തർക്കം തുടരുകയാണ് എന്നാണ് വിവരം.
അതേസമയം, അരുവിക്കര ആവശ്യപ്പെടുകയാണ് ശിവകുമാറും ശബരീനാഥനും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

