പൂച്ചാക്കൽ ∙ അടച്ചിട്ട വീട്ടിലെ വൈദ്യുതി സ്വിച്ച് ബോർഡുകളിൽ നിന്ന് ചെമ്പുകമ്പികൾ അടങ്ങിയ വയറുകൾ മോഷണം പോയി.
പൊലീസ് സ്റ്റേഷനു സമീപം മധുരിമയിൽ എം. ബാബുവിന്റെ വീട്ടിലാണ് മോഷണം നടന്നത്.
വീട്ടിലെ മുഴുവൻ സ്വിച്ച് ബോർഡുകളും അവയെ ബന്ധിപ്പിച്ചിരുന്ന ഡിസ്ട്രിബ്യൂഷൻ ബോർഡും തുറന്ന് ചെമ്പുകമ്പികൾ മോഷ്ടിച്ച നിലയിലായിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന ബാബു പിതാവിന്റെ ചരമവാർഷികാചരണത്തിനു വീട്ടിലെത്തി ഫെബ്രുവരി 25ന് തിരികെപ്പോയി.
ശേഷം വീട് അടച്ചിട്ടിരിക്കുകയായിരുന്നു. ബാബുവിന്റെ സഹോദരിയുടെ ഭർത്താവ് രഘു കഴിഞ്ഞ 12ന് വീട് വൃത്തിയാക്കാനെത്തിയപ്പോഴാണ് പിൻവാതിൽ തുറന്നു കിടക്കുന്നതും സ്വിച്ച് ബോർഡുകൾ അഴിച്ചെടുത്തിരിക്കുന്നതും കണ്ടത്.
വീടിന്റെ പിൻവാതിലിന്റെ അകത്ത് നിന്നുള്ള ഓടാമ്പൽ തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്.
തുടർന്നുള്ള വാതിലുകളുടെ ഓടാമ്പലുകളും തകർത്തിട്ടുണ്ട്. വീട്ടിലെ സ്വിച്ച് ബോർഡുകളിൽ നിന്നുള്ള വയറുകൾ മാത്രമാണ് മോഷണം പോയത്.
മറ്റു വീട്ടുപകരണങ്ങൾ കൊണ്ടുപോയിട്ടുമില്ല. പൂച്ചാക്കൽ പൊലീസ് അന്വേഷണം തുടങ്ങി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

