കേന്ദ്രസർക്കാരിനും എൽഐസിക്കും മുഖ്യ ഓഹരി പങ്കാളിത്തമുള്ള ‘സ്വകാര്യ ബാങ്ക്’ ആയ ഓഹരി വിൽപന നീക്കം ഉപേക്ഷിച്ചേക്കും. ഓഹരി വാങ്ങാൻ താൽപ്പര്യപത്രം സമർപ്പിച്ചവർ സർക്കാർ നിശ്ചയിച്ച അടിസ്ഥാന വിലയേക്കാൾ (ഫ്ലോർ പ്രൈസ്) കുറഞ്ഞവിലയാണ് മുന്നോട്ടുവച്ചത്.
ഇത് ഗുണം ചെയ്യില്ലെന്ന് വിലയിരുത്തിയാണ് ഓഹരി വിൽപന തൽക്കാലം വേണ്ടെന്നുവയ്ക്കാനുള്ള കേന്ദ്ര നീക്കമെന്നാണ് വിവരം.
കേന്ദ്ര സർക്കാരിന് 45.48 ശതമാനവും എൽഐസിക്ക് 49.24 ശതമാനവും ഓഹരി പങ്കാളിത്തമാണ് ഐഡിബിഐ ബാങ്കിലുള്ളത്. ഇരുവരും കൂടി ആകെ 60.72% ഓഹരികൾ വിറ്റൊഴിയാനായിരുന്നു പ്ലാൻ.
കേന്ദ്രം 30.48 ശതമാനവും എൽഐസി 30.24 ശതമാനവും വിൽക്കാനും തീരുമാനിച്ചിരുന്നു. ഇതിൽ കേന്ദ്രത്തിന്റെ 30.48 ശതമാനം ഓഹരികളുടെ വിൽപന നടന്നിരുന്നെങ്കിൽ, ഇന്നലത്തെ ഓഹരിവില പ്രകാരം 30,215 കോടി രൂപ സമാഹരിക്കാമായിരുന്നു.
ഇന്നലെ ഓഹരി വിപണിയിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ 6.68% നഷ്ടവുമായി 92.20 രൂപയിലാണ് ബാങ്കിന്റെ ഓഹരിവിലയുള്ളത്.
കനേഡിയൻ ശതകോടീശ്വരനും ഇന്ത്യൻ വംശജനുമായ പ്രേം വത്സ നയിക്കുന്ന ഫെയർഫാക്സ് ഫിനാൻഷ്യൽ, എമിറേറ്റ്സ് എൻബിഡി എന്നിവയാണ് ഐഡിബിഐ ബാങ്ക് ഓഹരികൾ ഏറ്റെടുക്കാൻ പ്രധാനമായും രംഗത്തുണ്ടായിരുന്നത്. നേരത്തേ കൊട്ടക് മഹീന്ദ്ര ബാങ്കും ഓഹരികൾക്കായി രംഗത്തുണ്ടായിരുന്നെങ്കിലും പിന്നീട് പിന്മാറിയിരുന്നു.
ഐഡിബിഐ ബാങ്കിന്റെ ഓഹരികൾ പ്രേം വത്സയുടെ ഫെയർഫാക്സ് ഏറ്റെടുത്തിരുന്നെങ്കിൽ, കേരളം ആസ്ഥാനമായുള്ള ഒരു മുൻനിര സ്വകാര്യ ബാങ്ക് ലയനനിഴലിൽ ആകുമായിരുന്നു.
എസ്ബിടിക്ക് ശേഷം കേരളം ആസ്ഥാനമായ ഒരു ബാങ്കിനെ കൂടി ‘നഷ്ടമാകുന്ന’ സാഹചര്യവും ഒരുങ്ങുമായിരുന്നു. ഏതാണ് ആ ബാങ്ക്? വിശദാംശം
വായിക്കാം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

