രാജകുമാരി∙ വേനൽച്ചൂട് കൂടിയതോടെ ഏലയ്ക്ക ഉൽപാദനം കുറഞ്ഞെങ്കിലും വില ഉയരാത്തത് ആശങ്ക സൃഷ്ടിക്കുന്നു. കഴിഞ്ഞ വർഷം ഇതേ സമയത്ത് 2600 മുതൽ 2750 വരെയായിരുന്നു ഏലയ്ക്ക വില.
ഇപ്പോൾ 2200 മുതൽ 2325 വരെയാണ് ശരാശരി വില ലഭിക്കുന്നത്. 2025 ജനുവരിയിൽ ഏലം വില 3000 കടന്നിരുന്നു.
എന്നാൽ അതിന് ശേഷം വിലയിൽ കാര്യമായ വർധനയില്ല. ഗ്വാട്ടിമാലയിലെ ഏലം കയറ്റുമതി കുറഞ്ഞതോടെ ഇവിടത്തെ ഏലത്തിന് വില വർധിക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കച്ചവടക്കാർ ഏലയ്ക്ക വാങ്ങാൻ തയാറാകുന്നില്ല.
ഇതോടെ ലേല കേന്ദ്രങ്ങളിൽ എത്തുന്ന കച്ചവടക്കാരുടെ എണ്ണം നാമമാത്രമായി. ലേല കേന്ദ്രങ്ങളിൽ പതിയുന്ന ഏലയ്ക്കയുടെ അളവിൽ കാര്യമായ കുറവുണ്ടെങ്കിലും വില വർധിക്കാത്തതിനു കാരണം വാങ്ങാൻ ആളില്ലാത്തതാണെന്ന് കർഷകർ പറയുന്നു.
വേനൽ ചൂടേറിയതോടെ ഹൈറേഞ്ചിലെ തോട്ടങ്ങളിൽ ഏലച്ചെടികൾ ഉണങ്ങി വീഴുന്നതാെഴിവാക്കാൻ കർഷകർ കഠിന പ്രയത്നത്തിലാണ്.
കൃഷിച്ചെലവുകൾ ഇരട്ടിയിലേറെ വർധിച്ചതും വിലയിടിഞ്ഞതും കർഷകരെ പ്രതിസന്ധിയിലാക്കുന്നു. വേനൽ മഴ ലഭിച്ചില്ലെങ്കിൽ കനത്ത നഷ്ടമുണ്ടാകുമെന്നാണ് കർഷകർ പറയുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

