വരന്തരപ്പിള്ളി ( തൃശൂർ) ∙ ‘ടാക്സി വിളി…’ എന്ന് പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് ഇനി ജനങ്ങളോടു പറയാനാവില്ല. ഉദ്യോഗസ്ഥർ ഫീൽഡ്തല അന്വേഷണത്തിന്റെ ഭാഗമായി പൊതുജനങ്ങളോട് വാഹനം ഏർപ്പാടാക്കാൻ ആവശ്യപ്പെടരുതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ജില്ലാ ജോയിന്റ് ഡയറക്ടർമാർക്ക് നിർദേശം നൽകി.
മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവിനെ തുടർന്നാണ് നടപടി. ചില ഉദ്യോഗസ്ഥർ വാഹനം എത്തിക്കാൻ നിർബന്ധം ചെലുത്തുന്നത് നിർധനരെ ബുദ്ധിമുട്ടിച്ചിരുന്നു.
വരന്തരപ്പിള്ളി പഞ്ചായത്തിലുണ്ടായ ഫീൽഡ് പരിശോധനയാണ് നിർദേശത്തിനു കാരണമായ സംഭവം.
മനോദൗർബല്യമുള്ള മകനോടൊപ്പം വാസയോഗ്യമല്ലാത്ത വീട്ടിൽ കഴിഞ്ഞിരുന്ന വിധവയായ സ്ത്രീയുടെ നിസ്സഹായാവസ്ഥയിൽ പൊതുപ്രവർത്തകനായ കെ.ജി.രവീന്ദ്രനാഥ് ഇടപെട്ടിരുന്നു. ദയനീയ സാഹചര്യത്തിലുള്ള ഇവരുടെ റേഷൻ കാർഡ് എപിഎൽ വിഭാഗത്തിൽപെട്ടതായിരുന്നു.
ഇത് ബിപിഎൽ ആക്കാൻ വേണ്ടി നടത്തിയ ഫീൽഡ് പരിശോധനയിലാണ് വാഹനപ്രശ്നം രവീന്ദ്രനാഥിന്റെ ശ്രദ്ധയിൽപെട്ടത്. ഇതോടെ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു.
വാഹനം ആവശ്യപ്പെടുന്നത് കുറ്റകരമാണെന്ന് കമ്മിഷൻ കണ്ടെത്തി. ഇതോടെയാണ് തദ്ദേശ സഹകരണ വകുപ്പിന് ഉത്തരവ് കൈമാറിയത്.
വാഹനം ഏർപ്പാടാക്കാൻ ജനങ്ങളോട് ആവശ്യപ്പെടരുതെന്ന ഉത്തരവ് പഞ്ചായത്ത് ഓഫിസിൽ പ്രദർശിപ്പിക്കണമെന്നും നിർദേശമുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

