പുൽപള്ളി ∙ താഴെയങ്ങാടിയിൽ ജനതിരക്കേറിയ ഭാഗത്ത് മരംകയറ്റിവന്ന ലോറി കടയുടടെയും നിർത്തിയിട്ട കാറിന്റെയും മുകളിലേക്കു മറിഞ്ഞു 3 പേർക്കു പരുക്ക്.
തകർന്ന കാറിനുള്ളിൽ കുടുങ്ങിയ അമരക്കുനി സ്വദേശികളായ കുഴുപ്പിൽ ശ്യാം(38), ശരൺ(35), ഗോകുൽ(11) എന്നിവരെയാണ് ചെറിയ പരുക്കുകളോടെ രക്ഷപെടുത്തിയത്. വേലിയമ്പം ഭാഗത്തുനിന്ന് മരംകയറ്റിവന്ന ടോറസ് ലോറിയാണ് അപകടത്തിൽപെട്ടത്.
കുത്തനെയുള്ള കയറ്റവും വളവുമുള്ള ഭാഗത്തായിരുന്നു അപകടം. ബവ്റീജസ് ഔട്ട് ലെറ്റിനടുത്തായതിനാൽ വൈകുന്നേരങ്ങളിൽ തിരക്കുള്ള ഭാഗമാണിത്.
ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ രക്ഷപെടുത്തി. മരം നീക്കം ചെയ്തശേഷം ലോറി ഉയർത്തി വാഹനത്തിനടിയിൽ ആളോ, വാഹനങ്ങളോ ഇല്ലെന്നുറപ്പുവരുത്തി.
ലോറി ഇന്നുമാറ്റാനാണ് തിരുമാനം.
രാത്രി എട്ടരയോടെയാണ് സംഭവം. ഇവിടുത്തെ ആക്രികടയിലിടിച്ചശേഷം റോഡരികിൽ കിടന്ന കാറിനുമുകളിലേക്ക് മറിയുകയായിരുന്നു.നിയന്ത്രണം വിട്ട് ലോറിയെത്തുന്നതു കണ്ട
പലരും ഓടിമാറിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. ബത്തേരിയിൽ നിന്നെത്തിയ 3 ഫയർ യൂണിറ്റുകളും പൊലീസും നാട്ടുകാരും ചേർന്ന് 2 മണിക്കൂറോളം നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് മരങ്ങൾ നീക്കാനായത്.
കഴിഞ്ഞദിവസം മറിഞ്ഞ വേറൊരു ലോറിയിലെ മരങ്ങൾ ഈ ലോറിയിലേക്ക് മാറ്റികയറ്റിവരികയായിരുന്നു. നിയന്ത്രണം വിട്ടുപാഞ്ഞെത്തിയ ലോറി മറ്റൊരു ലോറിയിലും ഓട്ടോയിലും ഇടിച്ചു.വൈകുന്നേരങ്ങളിൽ ആളുകൾ ആക്രിക്കടയുടെ മുന്നിലെ വരാന്തയിലും പരിസരങ്ങളിലും കൂട്ടമായി നിൽക്കാറുണ്ട്.
വേലിയമ്പം റോഡിന്റെ ഇരുഭാഗത്തും വാഹന നിരയുമുണ്ടാകും. സന്ധ്യയ്ക്കുശേഷം സ്ഥിരം ഗതാഗത തടസമുണ്ടാകുന്ന സ്ഥലമാണിത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

