തിരുവനന്തപുരം∙ മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്ന രോഗാവസ്ഥയെക്കുറിച്ചും രോഗികൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനായി സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടി ശ്രദ്ധേയമായി. തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ ഉന്നതവിദ്യാഭ്യാസ–സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ.ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു.
രോഗത്തെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനു വേണ്ടി നിർമിച്ച ഹ്രസ്വചിത്രമായ ‘ഒപ്പം’ മന്ത്രി പ്രകാശനം ചെയ്തു.
സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓൺ ഡിസബിലിറ്റീസും കേരള സോഷ്യൽ സെക്യൂരിറ്റി മിഷനും വഴി മൾട്ടിപ്പിൾ സ്ക്ലീറോസിസ് രോഗികൾക്ക് ആവശ്യമായ വില കൂടിയ മരുന്നുകളും മറ്റ് സേവനങ്ങളും ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. മൾട്ടിപ്പിൾ സ്ക്ലീറോസിസ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ഡോ.
ജയചന്ദ്രൻ.ഡി അധ്യക്ഷനായ ചടങ്ങിൽ നൂറിലധികം രോഗികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.
കേരളം പ്രത്യേക പദ്ധതി ആവിഷ്കരിച്ച സംസ്ഥാനം
എംഎസ് രോഗികൾക്കായി ഇന്ത്യയിൽ ആദ്യമായി ഒരു പ്രത്യേക പദ്ധതി ആവിഷ്കരിച്ച സംസ്ഥാനമാണ് കേരളമെന്ന് മൾട്ടിപ്പിൾ സ്ക്ലീറോസിസ് സൊസൈറ്റി ഓഫ് ഇന്ത്യ സെക്രട്ടറി രാംകുമാർ.എം.ആർ പറഞ്ഞു. വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസ്സുകൾ നയിച്ചു.
ക്ലിനിക്കൽ വശങ്ങളെക്കുറിച്ചു ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ ന്യൂറോളജിസ്റ്റ് ഡോ. ശ്രുതി.എസ്.നായരും കോട്ടയം മെഡിക്കൽ കോളജിലെ ഡോ.
നീതുവും പ്രസംഗിച്ചു. പൊതുജനാരോഗ്യ ഗവേഷകയായ ഡോ.
ബുർഹാന അജ്മി രോഗികൾ നേരിടുന്ന മാനസികവും സാമൂഹ്യവുമായ വെല്ലുവിളികളെപറ്റിയും കുടുംബവും സമൂഹവും അവർക്കു നൽകേണ്ട പിന്തുണയെ പറ്റിയും പ്രസംഗിച്ചു.
കൃത്യമായ സേവനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി ഒരു സമഗ്ര പേഷ്യന്റ് റജിസ്ട്രിയുടെ ആവശ്യകതയെക്കുറിച്ച് കെഎസ്എസ്എം/ എസ്ഐഡി പ്രോജക്ട് ഓഫിസർ മനോജ് കുര്യൻ വിശദീകരിച്ചു. കൂടാതെ രോഗികൾ kssmsid.org എന്ന പോർട്ടലിൽ സ്വയം റജിസ്റ്റർ ചെയ്യണമെന്ന് അഭ്യർഥിക്കുകയും ചെയ്തു.
ഹ്രസ്വചിത്രത്തിൽ പ്രധാന വേഷം ചെയ്ത ചലച്ചിത്ര താരം പ്രിയങ്ക വിശിഷ്ടാതിഥിയായി പങ്കെടുത്തു.
ഹ്രസ്വചിത്രത്തിന്റെ സംവിധായകൻ ഡോ. പ്രകാശ് പ്രഭാകർ, ചൈൽഡ് ഹെൽത്ത് & റെയർ ഡിസീസസ് സ്റ്റേറ്റ് നോഡൽ ഓഫിസർ ഡോ.
രാഹുൽ.യു.ആർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. രോഗികൾ തങ്ങളുെട
അനുഭവങ്ങൾ പങ്കുവച്ച ചോദ്യോത്തര വേളയോടെ പരിപാടി സമാപിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

