പുൽപള്ളി ∙ മഴക്കാലത്ത് ഒറ്റപ്പെടുന്ന ഗ്രാമങ്ങളിലേക്കുള്ള ഗതാഗതം സാധ്യമാക്കുന്നതിന് കബനിപ്പുഴയ്ക്കു കുറുകെ ബീച്ചനള്ളിയിൽ പുതിയ പാലമുയരുന്നു. കർണാടക മരാമത്ത് വകുപ്പ് 50 കോടി ചെലവിൽ നിർമിക്കുന്ന പാലത്തിന്റെ നിർമാണം വർഷാവസാനത്തോടെ പൂർത്തിയാവും.
മഴക്കാലം ആരംഭിച്ച് ബീച്ചനള്ളി അണക്കെട്ട് നിറയുന്നതോടെ ബേഗൂർ പ്രദേശങ്ങൾ ഒറ്റപ്പെടും. അണക്കെട്ടിനു താഴെയുളള പാലം വെള്ളത്തിൽ മുങ്ങുന്നതാണ് പ്രശ്നം.
പാലത്തിൽ നിന്നു 10 അടിയിലധികം ഉയരത്തിൽ കുത്തൊഴുക്കുണ്ടാവാറുണ്ട്.
ഈ സമയം വാഹനഗതാഗതം പൂർണമായി തടസ്സപ്പെടും. ഇരുചക്രവാഹനങ്ങൾ മാത്രം അണക്കെട്ടിനു മുകളിലൂടെ കടത്തിവിടും.
ബേഗൂരിനു പുറമെ മൂർമാന്ത്, ഗുണ്ടത്തൂർ, കെഞ്ചനഹള്ളി, ജക്കള്ളി, വീരമ്പള്ളി തുടങ്ങിയ വലതും ചെറുതുമായ ഗ്രാമങ്ങളിലെ ജനങ്ങൾ മുഖ്യധാരയിലെത്താൻ ചുറ്റിവളഞ്ഞ് സഞ്ചരിക്കണം. സർഗൂരിലെത്തി അവിടത്തെ പാലത്തിലൂടെയാണ് ഹാൻഡ് പോസ്റ്റിലും മറ്റുമെത്തുക.
ആയിരക്കണക്കിനു കുടുംബങ്ങളുടെ വർഷങ്ങളായുള്ള പ്രതീക്ഷയാണ് ഈ പാലം. ഇതോടൊപ്പം മാനന്തവാടി–മൈസൂരു റോഡുമായി ബന്ധമുള്ള പാതയും വീതികൂട്ടി ഗതാഗതയോഗ്യമാക്കി.
15 കിലോമീറ്റർ കോൺക്രീറ്റ് പാതയാണ് നിർമിച്ചത്.
ബീച്ചനഹള്ളിയിൽ നിന്ന് എൻ.ബേഗൂരിലേക്കുള്ള റോഡ് നവീകരണവും നടന്നുവരുന്നു. കബനിയിൽ അണകെട്ടിയതോടെയാണ് വിവിധ ഗ്രാമങ്ങൾ തമ്മിലുണ്ടായിരുന്ന ബന്ധം മുറിഞ്ഞത്. പുതിയ പാലം വരുന്നതോടെ ഈ പ്രദേശങ്ങളിലേക്കുള്ള യാത്രാതടസ്സങ്ങൾ മാറും.
അണക്കെട്ട് പൂർണമായി തുറന്നുവിട്ടാലും ബാധിക്കാത്ത വിധത്തിൽ നല്ല ഉയരത്തിലാണ് പുതിയപാലം നിർമിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

