പത്തനംതിട്ട ∙ കാലാവധി കഴിഞ്ഞിട്ടും തടി വെട്ടു കയറ്റു മേഖലയിലെ തൊഴിലാളികളുടെ കൂലി വർധിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായ ചർച്ചകളിൽ മാനേജ്മെന്റ് പ്രതിനിധികളുടെ നിഷേധാത്മക നിലപാട് അവസാനിപ്പിക്കണമെന്നും നിലവിലെ വില സൂചികയുടെ അടിസ്ഥാനത്തിൽ കൂലി വർധനവ് നടപ്പാക്കാൻ തൊഴിൽ വകുപ്പ് തയാറാകണമെന്നും ജില്ലാ ഫോറസ്റ്റ് ഡിപ്പോ ലോഡിങ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ ഐഎൻടിയുസി പ്രമാടം മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.
വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാത്ത പക്ഷം പ്രത്യക്ഷ സമരം ആരംഭിക്കാൻ തീരുമാനിച്ചു.
കോൺഗ്രസ് കോട്ടയം മണ്ഡലം പ്രസിഡന്റ് നിഖിൽ ചെറിയാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ് ആർ.സുകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി സംസ്ഥാന സമിതി അംഗം അങ്ങാടിക്കൽ വിജയകുമാർ, കെ.എസ്.പ്രദീപ്, പി.കെ.ഉത്തമൻ, ഹുസൈൻ, പ്രകാശ്, സുരേന്ദ്രൻ, ഹരിനാഥ്, സി.ആർ.ഉത്തമൻ, അനിൽകുമാർ എന്നിവർ സംസാരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

