പാലക്കാട് ∙ നീണ്ട കാത്തിരിപ്പിനൊടുവിൽ പാലക്കാട്– പൊള്ളാച്ചി പാതയിൽ അനുവദിച്ച മെമു ട്രെയിനിന്റെ സമയക്രമത്തിൽ യാത്രക്കാർക്കു പരാതി.
പൊള്ളാച്ചി റൂട്ടിൽ പുതിയതായി അനുവദിച്ച പാലക്കാട്–പൊള്ളാച്ചി മെമു രാവിലെ 7നു പൊള്ളാച്ചിയിൽ നിന്നു പാലക്കാട്ടെത്തിയാൽ പിന്നീട് വൈകിട്ട് 6.45നാണു തിരിച്ച് പൊള്ളാച്ചിയിലേക്കു സർവീസ് നടത്തുന്നത്. ഇതിനിടയിൽ 11 മണിക്കൂർ ട്രെയിനുകളില്ലെന്നതാണ് യാത്രക്കാരെ വലയ്ക്കുന്നത്.
പാലക്കാട്ടു നിന്നു വൈകിട്ട് 6.45നു പുറപ്പെടുന്ന മെമു രാത്രി 9.10നു പൊള്ളാച്ചിയിലെത്തും.
പൊള്ളാച്ചിയിൽ നിന്നു രാവിലെ 5.15നു പുറപ്പെട്ട് 7നു പാലക്കാട്ടെത്തുന്നതാണു സമയക്രമം. ആഴ്ചയിൽ 5 ദിവസവും മെമു സർവീസുണ്ട്.
എന്നാൽ പകൽ ട്രെയിനുകളുടെ കുറവുള്ള ഈ റൂട്ടിൽ പുതിയതായി അനുവദിച്ച ട്രെയിനിന്റെ സമയം നോക്കുമ്പോൾ യാത്രക്കാർക്ക് വലിയ ഉപകാരമില്ലാത്ത അവസ്ഥയാണ്.
ട്രെയിനിന്റെ സമയവുമായി ബന്ധപ്പെട്ട് ഡിവിഷനൽ ഓപ്പറേഷൻ വിഭാഗത്തിൽ നിന്നു നൽകിയ നിർദേശത്തിലെ പാകപ്പിഴയാണ് ഇതിനു കാരണമെന്ന് ആക്ഷേപമുണ്ട്. ഈ റൂട്ടിൽ പകൽ ട്രെയിനുകൾ അനുവദിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മലയാള മനോരമ നിരന്തരം വാർത്തകൾ നൽകിയിരുന്നു.
സംഘടനകളും ജനപ്രതിനിധികളും പലതവണ നിവേദനവും നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

