കോഴിക്കോട്: സിപിഎം ജില്ലാ സെക്രട്ടറിമാർ ഇടിച്ചു കയറുന്നവർ അല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ദുരന്ത മേഖലയിൽ സജീവമായി പ്രവർത്തിച്ച ആളാണ് വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്.
ആ നിലയിലാണ് അവിടെ പോയത്. ഇക്കാര്യങ്ങൾ മനസ്സിലാക്കുന്ന ആളാണ് മമ്മൂട്ടി.
മമ്മൂട്ടിയുടെ സന്ദർശനം സദുദ്ദേശ്യപരമാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ടി.
സിദ്ദിഖിനെ കൂക്കി വിളിച്ച സംഭവത്തിലും മന്ത്രി പ്രതികരിച്ചു. പ്രാദേശിക പ്രശ്നങ്ങളുടെ ഭാഗമാകാം പ്രതിഷേധം.
എന്നാൽ കൂക്കി വിളിച്ച നടപടി ശരിയല്ലെന്നും റിയാസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വയനാട് സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖിനെതിരെ മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

