ആലപ്പുഴ ∙ കായലിനു നടുവിൽ ഒറ്റപ്പെട്ടുപോയ പെരുമ്പളം ദ്വീപിലെ താമസക്കാരുടെ ചിരകാല സ്വപ്നം ഇന്നു കര തൊട്ടു. സംസ്ഥാനത്തു കായലിനു കുറുകെ നിർമിച്ച ഏറ്റവും നീളമേറിയ പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
ആകെ 1.155 കിലോമീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലം വഴി അരൂക്കൂറ്റി പഞ്ചായത്തിൽ നിന്നു പെരുമ്പളം ദ്വീപിലെത്താം. കിഫ്ബി പദ്ധതിയിൽ 100 കോടി രൂപ ചെലവിലാണു നിർമാണം.
ദ്വീപിനെ പൂത്തോട്ട വഴി തൃപ്പൂണിത്തുറ–വൈക്കം സംസ്ഥാന പാതയുമായി ബന്ധിപ്പിക്കലാണു പാലത്തിന്റെ രണ്ടാംഘട്ട
നിർമാണം.
കാത്തിരിപ്പിന് വിരാമം
പൂച്ചാക്കൽ ∙ ദ്വീപ് നിവാസികൾ പെരുമ്പളം ദ്വീപിലേക്കു പാലം ആഗ്രഹിച്ചു തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. തൂക്കുപാലമടക്കം അധികൃതർ പല പാലങ്ങൾ ആലോചിച്ചു.
ഒടുവിൽ ബോസ്ട്രിങ് ആർച്ച് പാലം നിശ്ചയിക്കുകയായിരുന്നു. വർഷത്തോളം നീണ്ട
ആലോചനകൾ, പ്രവർത്തനങ്ങൾ, കാത്തിരിപ്പുകൾ, ശിലാസ്ഥാപനത്തിന് ശേഷവും 6 വർഷത്തെ നീളം പെരുമ്പളം പാലം തയാർ.
2016 ജൂൺ 15ന് കലക്ടറേറ്റിൽ ആ സമയത്ത് എംഎൽഎ ആയിരുന്ന എ.എം.ആരിഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ റോഡ്, പാലം വിഭാഗത്തെ പെരുമ്പളം പാലത്തിനായി റഫ് എസ്റ്റിമേറ്റിന് ചുമതലപ്പെടുത്തി. 2016 – 2017 സംസ്ഥാന ബജറ്റിൽ പാലം നിർമാണത്തിന് 100 കോടി പ്രഖ്യാപനം.
2017 ജനുവരിയിൽ പാലത്തിന്റെ സാധ്യതാപഠനം കഴിഞ്ഞു. 2017 മാർച്ചിൽ അന്വേഷണത്തിന് ഫണ്ട് അനുവദിക്കുകയും തുടർന്ന് ടെൻഡർ നടപടികൾ ആരംഭിക്കുകയും ചെയ്തു.
2017 ഏപ്രിലിൽ പാണാവള്ളി ജെട്ടിയിലും വടുതല ജെട്ടിയിലും സർവേ നടപടികൾ ആരംഭിച്ചു.
2017 മേയിൽ മണ്ണുപരിശോധനയ്ക്കു തുടക്കം. 2017 ജൂൺ ഒന്നിന് ഇൻവസ്റ്റിഗേഷൻ ഉദ്ഘാടനം മുൻ മന്ത്രി ജി.സുധാകരൻ നിർവഹിച്ചു.
2018 ജനുവരിയിൽ പാലത്തിന് ഭരണാനുമതി. 2018 ഫെബ്രുവരിയിൽ അപ്രോച്ച് റോഡിന്റെ എസ്റ്റിമേറ്റ് എടുക്കൽ.
2018 നവംബറിൽ സാങ്കേതിക അനുമതിക്കുള്ള ഡിപിആർ അംഗീകരിച്ചു. 2018 ഡിസംബർ 28 പെരുമ്പളത്തേക്ക് പാലത്തിലൂടെ അരൂർ ഫീഡറിൽ നിന്നുള്ള കെഎസ്ഇബി എസ്റ്റിമേറ്റ് എടുത്തു.
2019 ഫെബ്രുവരിയിൽ കിഫ്ബിയുടെ സാമ്പത്തിക അംഗീകാരം.
2019 സെപ്റ്റംബർ 8ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർമാണോദ്ഘാടനം നിർവഹിച്ചു. പിന്നീട് നിർമാണകരാറെടുക്കലുമായി ബന്ധപ്പെട്ട
കോടതിനടപടികൾക്കൊടുവിലാണ് ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് കരാർ നൽകി നിർമാണം തുടങ്ങുന്നത്. പാലത്തിനു വേണ്ടി ഏറെ സമരങ്ങൾ ദ്വീപ് നിവാസികൾ നടത്തിയിട്ടുണ്ട്.
വർഷങ്ങൾക്കു മുൻപ് പെരുമ്പളത്തു നിന്നു പൂത്തോട്ടയിലേക്കാണ് ആദ്യം പാലം ആലോചിച്ചത്.
ഇതിന്റെ പ്രാഥമിക നടപടികൾ തുടങ്ങിയെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. പിന്നീട് പെരുമ്പളം – പാണാവള്ളി ഫെറിയിലൂടെ പാലം ആലോചിച്ചു.
കൊൽക്കത്തയിലെ ഹൗറ ബ്രിജ് മാതൃകയിൽ തൂക്കുപാലം ആലോചിച്ചു, ഡിസൈൻ തയാറാക്കി. 139 കോടി രൂപ നിർമാണച്ചെലവ് വരുമായിരുന്നു.
100 കോടി രൂപയ്ക്കാണ് അനുവാദം. അതോടെ ഡിസൈനിൽ മാറ്റം വരുത്തി.
അതിനിടെ മറ്റൊരു പ്രശ്നമെത്തി. പാണാവള്ളി – പെരുമ്പളം റൂട്ടിൽ പാലം വന്നാൽ 1400 മീറ്റർ നീളവും 120 കോടി രൂപ ചെലവുമാകും.
പിന്നീട് വടുതല ജെട്ടിയിൽ നിന്നു പെരുമ്പളത്തേക്കു 1157 മീറ്റർ നീളത്തിൽ പാലത്തിന് ആലോചന തുടങ്ങി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

