ചക്കാമ്പുഴ∙ ഗവ. യുപി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് മാർച്ച് 7 ന് തിരിതെളിയും.
പൂർവവിദ്യാർഥി കൂടിയായ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. മാണി സി കാപ്പൻ എംഎൽഎ അധ്യക്ഷത വഹിക്കും.
സ്കൂളിന്റെ ആരംഭത്തിനായി വിലപ്പെട്ട
സംഭാവനകൾ നൽകിയവരുടെ കുടുംബാംഗങ്ങളെ ചടങ്ങിൽ ആദരിക്കും. നൂറു വർഷങ്ങൾക്കു മുൻപ് ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തത മൂലം കുട്ടികളുടെ വിദ്യാഭ്യാസം അസാധ്യമായി വന്നതോടെയാണ് ചക്കാമ്പുഴയിൽ ഒരു സർക്കാർ സ്കൂൾ ആരംഭിക്കുന്നത്.
എൽപി സ്കൂൾ ആയി ആരംഭിച്ച ചക്കാമ്പുഴ സ്കൂൾ പിന്നീട് യുപി സ്കൂൾ ആയി ഉയർത്തുകയായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

