കോട്ടയം ∙ ഇറാൻ – ഇസ്രയേൽ – യുഎസ് സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം (ഒസിവൈഎം) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. യുദ്ധ ഭൂമിയിലെ പ്രതിസന്ധികൾ കണക്കിലെടുത്ത് കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഒസിവൈഎം കേന്ദ്ര പ്രസിഡന്റ് അഭി.
ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത കത്തിൽ അഭ്യർഥിച്ചു.
ഇസ്രയേൽ, ഇറാൻ എന്നിവിടങ്ങളിലെ ഇന്ത്യൻ എംബസികൾ വഴി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈനുകളും സുരക്ഷാ നിർദേശങ്ങളും ഉറപ്പാക്കുക, സാഹചര്യം മോശമായാൽ ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുള്ള ‘ഒഴിപ്പിക്കൽ’ പദ്ധതികൾ മുൻകൂട്ടി തയാറാക്കുക, പ്രവാസികളുടെ കുടുംബങ്ങളുടെ ആശങ്കയകറ്റാൻ കൃത്യമായ ഇടവേളകളിൽ ഔദ്യോഗിക വിവരങ്ങൾ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ കത്തിൽ ഉന്നയിച്ചു.
കേന്ദ്ര ഭാരവാഹികളായ വൈസ് പ്രസിഡന്റ് ഫാ. ജെയിൻ സി.
മാത്യു, ജനറൽ സെക്രട്ടറി ഫാ. വിജു ഏലിയാസ്, ട്രഷറർ രഞ്ജു എം.
ജോയ് എന്നിവരും ഈ വിഷയത്തിൽ സർക്കാരിന്റെ സജീവമായ ഇടപെടൽ പ്രതീക്ഷിക്കുന്നതായി അറിയിച്ചു. കൂടാതെ പ്രവാസി സെല്ലിന്റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ ഹെൽപ് ഡെസ്ക് ആരംഭിച്ചിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

