കേരളത്തിന്റെ സാമൂഹികരംഗത്ത് കാതലായ മാറ്റങ്ങൾക്ക് വഴിയൊരുക്കിയ സാംസ്കാരിക നേതാക്കളുടെ ഓർമകൾ എന്നെന്നും നിലനിർത്താനും പുതുതലമുറയ്ക്ക് അവരുടെ സംഭാവനകൾ പകരാനുമുള്ള പദ്ധതികൾക്ക് കിഫ്ബി വഴി സാക്ഷാത്കാരം. ഇതിൽ പ്രധാനമാണ് കൊല്ലം ആശ്രാമം മൈതാനത്തെ ശ്രീനാരായണ ഗുരു സാംസ്കാരിക കേന്ദ്രവും പാലക്കാട്ട് വി.ടി.
ഭട്ടതിരിപ്പാടിന്റെ പേരിലുള്ള സമുച്ചയവും.
കേരളത്തിൽ ജാതിവ്യവസ്ഥയുടെ ആണിക്കല്ലിളക്കിയ ശ്രീനാരായണ ഗുരുവിന്റെ പേരിൽ ഒട്ടേറെ സ്ഥാപനങ്ങളുണ്ടെങ്കിലും കൊല്ലം ആശ്രാമം മൈതാനത്തെ സാംസ്കാരിക കേന്ദ്രം തിലകക്കുറിയായി നിൽക്കുന്നു. 57.32 കോടി രൂപ ചെലവിലാണ് ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയം സജ്ജമാക്കിയത്.
വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും ഏറെ ഉപകാരപ്രദമായ രീതിയിലാണ് സമുച്ചയം.
ബ്രാഹ്മണ സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെ തുറന്നുപോരാടിയ വി.ടി. ഭട്ടതിരിപ്പാടിനെ തലമുറകൾ ഓർക്കുംവിധമാണ് പാലക്കാട്ട് അദ്ദേഹത്തിന്റെ പേരിൽ സാംസ്കാരിക കേന്ദ്രം.
ഒന്നാം പിണറായി വിജയൻ സർക്കാരിൽ സാംസ്കാരിക മന്ത്രിയായിരുന്ന എ.കെ. ബാലനാണ് സമുച്ചയത്തിനായി മുൻകൈ എടുത്തത്.
68.8 കോടി രൂപയാണ് നിർമാണച്ചെലവ്. പാലക്കാടിന്റെ സാംസ്കാരിക കൂട്ടായ്മകൾക്ക് ഈ സമുച്ചയം വേദിയാകും.
‘‘തലനരയ്ക്കുവതല്ലെന്റെ വൃദ്ധത്വം, തലനരയ്ക്കാത്തതുമല്ല യുവത്വം’’ എന്ന വരികൾ കേട്ടാൽ ആദ്യം ഓർമയിലെത്തുക മുൻ മുഖ്യമന്ത്രി വി.എസ്.
അച്യുചാനന്ദനെ ആയിരിക്കും. അദ്ദേഹത്തിന് പ്രചോദനമായ ടി.
സുബ്രഹ്മണ്യൻ തിരുമുമ്പ് എന്ന ടി.എസ്. തിരുമുമ്പിന്റെ ഓർമകൾ അനശ്വരമാക്കുന്നതാണ് കാസർഗോഡ് ജില്ലയിലെ സ്മാരകം.
46.43 കോടി രൂപയാണ് നിർമാണച്ചെലവ്. പുതിയ തലമുറയ്ക്ക് അദ്ദേഹത്തിന്റെ ജീവചരിത്രവും പ്രവർത്തനവും രചനകളും പരിചയപ്പെടാനുള്ള വേദിയുമാണിത്.
ചലച്ചിത്ര ആസ്വാദകർക്ക് പുതുപുത്തൻ ദൃശ്യാനുഭവം സമ്മാനിക്കാൻ അത്യാധുനിക സൗകര്യങ്ങളോടെയുള്ള തിയറ്റർ കോംപ്ലക്സുകളും വിവിധ ജില്ലകളിൽ ഒരുങ്ങുകയാണ്.
കൈരളി തിയറ്ററിന്റെ മാതൃകയിലാണ് പയ്യന്നൂർ, വൈക്കം എന്നിവിടങ്ങളിൽ തിയറ്റർ. പ്രൊജക്ടർ ഉൾപ്പെടെയുള്ള സംവിധാനങ്ങളും കൂടി ഉടൻ സജ്ജമാകും.
തൃശൂർ അളഗപ്പ നഗർ, കായംകുളം, ചെങ്ങന്നൂർ, കൊട്ടാരക്കര എന്നിവിടങ്ങളിലെ തിയറ്റർ പദ്ധതികളും നിർമാണഘട്ടത്തിലാണ്.
ചെങ്ങന്നൂരിലെ പദ്ധതിക്ക് 48 കോടി രൂപയാണ് ചെലവ്. അളഗപ്പ നഗറിലേത് 16.84 കോടി.
കായംകുളത്ത് 12 കോടി. പയ്യന്നൂരിൽ 16 കോടിയും വൈക്കത്ത് 22 കോടിയും.
തിരുവനന്തപുരം ചിത്രാജ്ഞലി സ്റ്റുഡിയോ സമുച്ചയത്തിനായി 150 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. അയ്യാ വൈകുണ്ഠ സ്വാമിയുടെ സ്മാരകത്തിനായി 3.16 കോടിയും കിഫ്ബി അനുവദിച്ചിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

