പേട്ട ∙ തൈക്കൂടം മുതൽ വടക്കേക്കോട്ട
വരെ ഇരുട്ടിലായിട്ട് ഏറെ നാളായി. അധികൃതർ അറിഞ്ഞമട്ടില്ല.
അപകട മുനമ്പാണ് ഈ ഭാഗം.
പരസ്യ ബോർഡുകളിൽ നിന്നുള്ള വെളിച്ചം പോലും ഇല്ലാത്തതിനാൽ ഏറ്റവും പരിതാപകരം പേട്ട പാലത്തിലാണ്.
വാഹനങ്ങളുടെ വെളിച്ചം മാത്രമാണ് ആശ്രയം.
പേട്ട ജംക്ഷനിലെ ബസ് സ്റ്റോപ്പിലിറങ്ങി വടക്കേക്കോട്ട
ഭാഗത്തേക്ക് നടന്നുപോകുന്നവരാണ് ഏറെ കഷ്ടപ്പെടുന്നത്. പാലത്തിലൂടെ നടക്കണമെങ്കിൽ ടോർച്ച് കരുതണം.
വെളിച്ചമില്ലാത്തതിനാൽ ഇരുചക്ര വാഹനയാത്രികർ അപകടത്തിൽപെടുന്നതു പതിവ്. പാലത്തിലും സമീപപ്രദേശങ്ങളിലും വെളിച്ചമില്ലാത്തത് അസാന്മാർഗിക പ്രവർത്തനങ്ങൾക്ക് താവളമൊരുക്കുന്നതായും ആക്ഷേപമുണ്ട്.
ഇരുട്ടായാൽ പാലത്തിനു താഴെ ഭാഗം ഇവർ കൈയടക്കുന്നു.
കണ്ണടച്ച് വഴിവിളക്കുകൾ
തൈക്കൂടം ∙ കുന്നറ പാർക്കു മുതലുള്ള വഴിവിളക്കുകൾ തെളിയാതായിട്ട് നാളേറെയായി. രാത്രിയാത്ര അതീവ അപകടകരം.
റോഡിലെ അപകട വളവുകൾ ശ്രദ്ധയിൽ പെടാത്ത ഇരുചക്ര വാഹനയാത്രികർ അപകടത്തിൽ പെടുന്നു.
അധികൃത അനാസ്ഥ യാത്രക്കാരെയും പ്രദേശവാസികളെയും ഒരുപോലെ വലയ്ക്കുന്നു.
അപകടങ്ങൾക്കു കാത്തുനിൽക്കാതെ അടിയന്തരമായി വഴിവിളക്കുകൾ തെളിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ തയാറാകണമെന്നാണ് ആവശ്യം.
നിവേദനം നൽകി
പേട്ട
∙ തൈക്കൂടം മുതൽ തൃപ്പൂണിത്തുറ വടക്കേ കോട്ട വരെ മെട്രോ തൂണുകളിലെ വഴിവിളക്ക് തെളിക്കണമെന്നാവശ്യപ്പെട്ട് പൂണിത്തുറ ഭുവനേശ്വരി വല്ലൂർ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഹരീഷ് പൂണിത്തുറ കെഎസ്ഇബിക്കും കൊച്ചി മെട്രോയ്ക്കും നിവേദനം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

