കൽപറ്റ ∙ നൈസ മോളെ മടിയിലിരുത്തി ലാളിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. ടൗൺഷിപ്പിലെ ആദ്യഘട്ട
ഗുണഭോക്താക്കളിലൊരാളായ 4 വയസ്സുകാരിയായ നൈസ മാതാവ് ജസീലയോടൊപ്പമാണു ടൗൺഷിപ് ഉദ്ഘാടനത്തിനെത്തിയത്. മറ്റു ഗുണഭോക്താക്കളോടൊപ്പം ഉദ്ഘാടന വേദിക്ക് സമീപത്തെ പന്തലിലായിരുന്നു നൈസയും മാതാവ് ജസീലയും.
മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലെത്തി അൽപസമയം കഴിഞ്ഞപ്പോഴാണു സിപിഎം ജില്ലാ സെക്രട്ടറി കെ.റഫീഖ് നൈസ മോളെ മുഖ്യമന്ത്രിയുടെ അടുത്തേക്കു കൊണ്ടുവന്നത്. കണ്ടയുടൻ അദ്ദേഹം നൈസ മോളെ ചേർത്തുപിടിച്ച് മടിയിലിരുത്തി കൊഞ്ചിച്ചു.
നൈസ മോളോട് അദ്ദേഹം വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. 10 മിനിറ്റോളം നൈസയോടൊപ്പം അദ്ദേഹം സമയം ചെലവഴിച്ചു.
മന്ത്രി കെ.രാജനും ഒപ്പം ചേർന്നു. ജസീല, ഭർത്താവ് ഷാജഹാൻ, മക്കളായ ഹിന, ഫൈസ, നൈസ, ഷാജഹാന്റെ മാതാപിതാക്കളായ മുഹമ്മദ് കുട്ടി, ജമീല, മുഹമ്മദ് കുട്ടിയുടെ ജ്യേഷ്ഠൻ ഹംസ, 2 പേരക്കുട്ടികൾ എന്നിവരാണു ദുരന്തരാത്രിയിൽ ചൂരൽമലയിലെ വീട്ടിലുണ്ടായിരുന്നത്.
ഇവരിൽ ജസീലയും നൈസയും മാത്രമാണ് രക്ഷപ്പെട്ടത്. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നതിനിടെ നൈസയെ പ്രധാനമന്ത്രി നരേന്ദ്രമോദി താലോലിക്കുന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കാപ്പംകൊല്ലിയിലെ വാടക വീട്ടിലാണു നൈസയും മാതാവ് ജസീലയും നിലവിൽ കഴിയുന്നത്.
കഴിഞ്ഞ ജനുവരിയിൽ മേപ്പാടി ടൗണിൽ ജസീല ‘നൈസ ലിറ്റിൽ ലക്സ്’ എന്ന പേരിൽ കുട്ടികളുടെ കട തുറന്നിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

