തിരുവനന്തപുരം ∙ രാജ്യത്തിന്റെ ഭൗമ വിവര ശാസ്ത്ര- ഡിജിറ്റൽ ഗവേഷണ രംഗത്ത് ശക്തമായ സഹകരണത്തിന് വഴിയൊരുക്കി സർവേ ഓഫ് ഇന്ത്യയും കേരള ഡിജിറ്റൽ സർവകലാശാലയും തമ്മിൽ ധാരണാപത്രം (MoU) ഒപ്പുവച്ചു. ശാസ്ത്ര- സാങ്കേതിക വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന രാജ്യത്തിന്റെ ദേശീയ ഭൗമ വിവര ഏജൻസിയായ സർവേ ഓഫ് ഇന്ത്യയും കേരള സർക്കാർ സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സർവകലാശാലയായ കേരള ഡിജിറ്റൽ സർവകലാശാലയും തമ്മിലുള്ള ഈ സഹകരണം 5 വർഷത്തേക്കാണ് പ്രാബല്യത്തിൽ വരുന്നത്.
ജിയോ ഇൻഫർമാറ്റിക്സ്, കൃത്രിമ ബുദ്ധി (എഐ), മെഷീൻ ലേണിങ് (എംഎൽ) അധിഷ്ഠിത ഓട്ടോമേറ്റഡ് ഫീച്ചർ എക്സ്ട്രാക്ഷൻ, ഫിസിക്കൽ- മറൈൻ- സാറ്റലൈറ്റ് (ജിയോദസി) അസ്ട്രോണമി എന്നിവ ഉൾപ്പെടെയുള്ള ശാഖകളിൽ അക്കാദമിക്- ഗവേഷണ മികവ് വർധിപ്പിക്കുകയാണ് ധാരണാപത്രത്തിന്റെ പ്രധാന ലക്ഷ്യം.
5 വർഷത്തെ സഹകരണ ഉടമ്പടിയിലൂടെ പരസ്പര ഗുണകരമായ ഗവേഷണ-വികസന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും, യോഗ്യതയുള്ള സർവേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർക്ക് ഡിജിറ്റൽ സർവകലാശാലയിൽ മാസ്റ്റേഴ്സ്, പിഎച്ച്ഡി ഉൾപ്പെടെയുള്ള ഉയർന്ന വിദ്യാഭ്യാസ അവസരങ്ങൾ ഒരുക്കുകയും ചെയ്യും.
ഭൗമ വിവര ഡേറ്റയിൽ ഓട്ടോമേഷൻ, ഫിസിക്കൽ ജിയോദസിക്കായുള്ള ഉയർന്ന ഗണിത അടിത്തറ, ബിഗ് ഡേറ്റ അനലിറ്റിക്സ് തുടങ്ങിയ ഉയർന്നുവരുന്ന മേഖലകളിൽ അക്കാദമിക്- സാങ്കേതിക പരിശീലനങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കും.
ചടങ്ങിൽ വൈസ് ചാൻസലർ പ്രഫ. സജി ഗോപിനാഥ്, റജിസ്ട്രാർ പ്രഫ.
എ.മുജീബ്, ഡീൻ–എച്ച്ആർ പ്രഫ. ടി.കെ.
മനോജ് കുമാർ, ഡീൻ–അക്കാദമിക്സ് പ്രഫ. ആർ.ജയശങ്കർ, റിസർച് ഓഫിസിന്റെ ചെയർ ഡോ.
ജോസ് ജോസഫ്, സ്കൂൾ ഓഫ് ഡിജിറ്റൽ സയൻസസിന്റെ ചെയറും സെന്റർ ഫോർ ജിയോസ്പെഷൽ അനലറ്റിക്സിന്റെ കോഓർഡിനേറ്ററുമായ ഡോ. ടി.രാധാകൃഷ്ണൻ, സർവേ ഓഫ് ഇന്ത്യയിൽ നിന്ന് കേരള ആൻഡ് ലക്ഷദ്വീപ് വിങ് ഇൻ–ചാർജും സൂപ്രണ്ടിങ് സർവേയറുമായ അവിനാഷ് മിശ്ര, ഡെപ്യൂട്ടി സൂപ്രണ്ടിങ് എൻജിനീയർ ആർ.രതീഷ്, ഓഫിസ് സർവേയർമാരായ ടി.എസ്.അംബി, ടി.എസ്.അരുൺ കുമാർ എന്നിവർ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

