കൽപറ്റ ∙ ആദിവാസികൾക്കു വേണ്ടിയുള്ള വികസന പ്രവ൪ത്തനങ്ങൾ അവരുടെ സ്വത്വബോധത്തെയും മഹത്തായ സാംസ്കാരിക സവിശേഷതകളെയും മാനിച്ചു കൊണ്ടാവണമെന്നു പ്രിയങ്ക ഗാന്ധി എംപി പറഞ്ഞു. സ്കൂൾ തലത്തിലെങ്കിലും ഗോത്ര വിഭാഗ കുട്ടികൾക്ക് അവരുടെ മാതൃഭാഷയിൽ പഠിക്കാൻ അവസരമുണ്ടായാലേ അവരെ വിദ്യാഭ്യാസത്തിലേക്ക് ആക൪ഷിക്കാനാകൂ.
ആദിവാസി വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളെയും പോംവഴികളെയും കുറിച്ച് ആദിവാസി വിദ്യാഭ്യാസ പ്രവ൪ത്തകരുമായും ഗവേഷകരുമായുള്ള അനൗപചാരിക സംവാദത്തിൽ സംസാരിക്കുകയായിരുന്നു അവ൪. എഴുത്തുകാരൻ ഒ.കെ.ജോണി മോഡറേറ്ററായിരുന്നു.
കിർത്താഡ്സ് ഡപ്യൂട്ടി ഡയറക്ടർ ഡോ. കെ.എസ്.പ്രദീപ് കുമാർ, ഐടിഎസ്ആർ ഡയറക്ടർ ഹരികുമാർ, ഡോ.എം.പി.വാസു, ജയശ്രീ, സി.വി.പ്രജോദ്, ശ്യാംജിത്, ബിന്ദു, സുമി, അഞ്ജലി പ്രിയ എന്നിവർ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

