നെടുമ്പാശേരി ∙ ഇറാൻ–ഇസ്രയേൽ സംഘർഷത്തെ തുടർന്ന് വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതിനെ തുടർന്ന് കൊച്ചിയിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള യാത്രക്കാരുടെ യാത്ര മുടങ്ങി. ഇന്നലെ വൈകിട്ട് മുതൽ കൊച്ചിയിൽ നിന്ന് ഗൾഫിലേക്കുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കി.
ഉച്ചയോടെ വിമാനത്താവളത്തിലെത്തിയ യാത്രക്കാരിൽ പലരും ചെക്ക്–ഇൻ ചെയ്ത ശേഷമാണ് വ്യോമപാതകൾ അടച്ചതിനെ തുടർന്ന് സർവീസുകൾ റദ്ദാക്കുന്ന വിവരം വിമാനക്കമ്പനി അധികൃതർക്കു ലഭിക്കുന്നത്. തുടർന്ന് ചെക്ക്–ഇൻ സേവനം നിർത്തിവച്ചു.
സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി ബോർഡിങിനായി കാത്തിരുന്ന യാത്രക്കാരെയും മടക്കി അയച്ചു. കൊച്ചിയിൽ നിന്നു മസ്കത്തിലേക്കു നേരത്തെ പുറപ്പെട്ട
ഒരു വിമാനവും സംഘർഷത്തെ തുടർന്ന് തിരികെ കൊണ്ടു വന്നു.
വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയത് ജോലി അന്വേഷിച്ചും മറ്റു ഗൾഫിലേക്കു പോകാനിരുന്ന യാത്രക്കാരെ വലച്ചു. അവസരം നഷ്ടമായേക്കുമെന്ന ആശങ്ക പലരും രേഖപ്പെടുത്തി.
അടുത്ത ദിവസങ്ങളിൽ വീസ കാലാവധി കഴിയുന്നവരും ജോലി നഷ്്ടമാകുമോ എന്ന ആശങ്കയിലാണ്. ഇനി എന്ന് യാത്ര ചെയ്യാൻ കഴിയുമെന്ന് അറിയാതെയാണ് യാത്രക്കാർ നിന്ന് മടങ്ങിയത്.
വിമാനക്കമ്പനികൾ വരും ദിവസങ്ങളിലേക്ക് ഉറപ്പായ ടിക്കറ്റുകൾ നൽകുന്നില്ല. പലരും റീഫണ്ട് നൽകാമെന്നാണ് അറിയിച്ചിരിക്കുന്നത്.
യാത്ര അനന്തമായി വൈകുമോ എന്നും യാത്രക്കാർ ആശങ്കപ്പെട്ടു.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലേക്കുള്ള വിമാനങ്ങൾ അടുത്ത ദിവസങ്ങളിൽ തടസ്സപ്പെടാനും സമയ ക്രമീകരണത്തിനും സാധ്യതയുള്ളതിനാൽ വിമാന സമയം യാത്രക്കാർ അതതു വിമാന കമ്പനികളുമായി ബന്ധപ്പെട്ട് ഉറപ്പാക്കണമെന്ന് സിയാൽ അധികൃതർ അറിയിച്ചു.
ദുബായിൽനിന്നു മടങ്ങാനാകാതെ ഗായകൻ ബിജു നാരായണൻ
കൊച്ചി∙ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതോടെ ഗായകൻ ബിജു നാരായണൻ ദുബായിൽ കുടുങ്ങി. സംഗീത പരിപാടികൾക്കായി ദുബായിൽ എത്തിയ ബിജു ഇന്ന് നാട്ടിലേക്ക് മടങ്ങാൻ ഇരിക്കുകയായിരുന്നു.
എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി ദുബായിൽ നിന്ന് വിമാനത്തിൽ കയറിയ ശേഷമാണ് യുദ്ധ സാഹചര്യം വഷളായത്. ഇതോടെ ഒന്നരമണിക്കൂറോളം ബിജു ഉൾപ്പെടെയുള്ള യാത്രക്കാർ വിമാനത്തിനുള്ളിൽ തന്നെ കഴിച്ചുകൂട്ടേണ്ടി വന്നു.
തുടർന്ന് എല്ലാവരെയും വിമാനത്തിൽ നിന്നിറക്കി. സുരക്ഷിതനാണെന്നും ഷാർജയിലെ ഹോട്ടലിലേക്ക് മടങ്ങിയതായും ബിജു പറഞ്ഞു.
പഠനവും ജോലിയും അവതാളത്തിലാക്കി വിമാനം റദ്ദാക്കൽ
നെടുമ്പാശേരി ∙ ഗൾഫിൽ വീണ്ടും സംഘർഷം ഉടലെടുത്തതോടെ ദുരിതത്തിലായി മലയാളി യാത്രക്കാർ.
പ്രവാസികളും വിദേശത്ത് പഠിക്കാനായി ചേർന്നിട്ടുള്ള വിദ്യാർഥികളും സമയത്ത് മടങ്ങാൻ കഴിയാതെ വിഷമിക്കുകയാണ്. ലണ്ടനിൽ വിദ്യാർഥിയായ പാലാരിവട്ടം സ്വദേശി മിലൻ ലൂയിസ് അവധി കഴിഞ്ഞ് ഇന്നലെ അബുദാബി വഴി ലണ്ടനിലേക്ക് മടങ്ങാൻ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയ വിവരം അറിയുന്നത്.
യാത്ര മുടങ്ങിയതോടെ മിലനും കുടുംബവും ആശങ്കയോടെയാണ് വീട്ടിലേക്ക് മടങ്ങിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

