കോഴിക്കോട്∙ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. മാവൂർ കണ്ണിപറമ്പ് സ്വദേശി പാറക്കപറമ്പത്ത് വീട്ടില്‍ തുഫൈൽ(22) ആണ് മാവൂര്‍ പൊലീസിന്റെ പിടിയിലായത്.
2024 നവംബറിൽ പെണ്‍കുട്ടിയുടെ ഫോണിലേക്ക് പ്രതി അശ്ലീല വിഡിയോ അയച്ചു. തുടർന്ന് പ്രതിയുടെ മാവൂർ കല്പള്ളിയിലുള്ള വീട്ടിൽ വച്ച് ഗുരുതരമായ ലൈംഗികാതിക്രമം നടത്തുകയും വിഡിയോ ചിത്രീകരിക്കുകയും ചെയ്തു.
തുടർന്ന് വിഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 2025 നവംബർ വരെ പല തവണ ബലാത്സംഗം ചെയ്തു.
പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തവെ പ്രതിയെ മാവൂര്‍ പരിസരത്ത് വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മാവൂര്‍ പൊലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ രമേഷ്, എസ്സിപിഒമാരായ ഷിബു, ജിനചന്ദ്രന്, ബിബിന്‍ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

