ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഓപ്പോയുടെ പുതിയ ഫോൾഡബിൾ ഫ്ലാഗ്ഷിപ്പ് മോഡലായ ഫൈൻഡ് എൻ6 (Oppo Find N6) ഉടൻ ചൈനയിൽ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ഫൈൻഡ് എൻ5-ന്റെ പിൻഗാമിയായാണ് ഈ പുതിയ മോഡൽ എത്തുന്നത്.
അടുത്തിടെ ഫൈൻഡ് എൻ6 സംബന്ധിച്ച നിരവധി വിവരങ്ങൾ ഓൺലൈനിൽ ചോർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗിക സ്ഥിരീകരണം വന്നത്.
ഓപ്പോ ഫൈൻഡ് എൻ6 സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് ഓപ്പോ ഫൈന്റ് എന്6-ന്റെ ലോഞ്ച് ടീസർ പങ്കുവെച്ചത്. ടീസർ പ്രകാരം, പുതിയ ഫോൾഡബിൾ ഫോണിന് വളരെ സ്ലിം ബെസലുകളുള്ള ഡിസൈൻ ഉണ്ടായിരിക്കുമെന്നാണ് സൂചന.
കൂടാതെ, ഹാസ്സൽബ്ലാഡ് സഹകരണത്തോടെ വികസിപ്പിച്ച ക്യാമറ സംവിധാനം ഫോണിൽ ഉൾപ്പെടും എന്നും സ്ഥിരീകരിച്ചിട്ടുണ്ട്. എങ്കിലും, കൃത്യമായ ലോഞ്ച് തീയതി, പ്രോസസർ, ബാറ്ററി ശേഷി, വില, നിറ ഓപ്ഷനുകൾ തുടങ്ങിയ വിവരങ്ങൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അടുത്ത ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണ് പ്രതീക്ഷ. ഇതിനിടെ, ഫൈൻഡ് എൻ6 ഗിഫ്റ്റ് ബോക്സിന്റെ മാർക്കറ്റിംഗ് ചിത്രം പുറത്തുവന്നിട്ടുണ്ട്.
ചോർന്ന ചിത്രങ്ങൾ പ്രകാരം, ഓപ്പോ ഫൈൻഡ് എൻ6-ന്റെ പിൻഭാഗത്ത് ഘടിപ്പിക്കാവുന്ന നിരവധി മാഗ്നറ്റിക് ആക്സസറികൾ ബോക്സിൽ ഉൾപ്പെടും. മാഗ്നറ്റിക് ഫോൺ സ്റ്റാൻഡ്, റിയർ ക്യാമറ മോഡ്യൂളിനായി കട്ട്ഔട്ട് ഉള്ള പ്രൊട്ടക്റ്റീവ് കേസ്, മാഗ്നറ്റിക് കാർഡ് ഹോൾഡർ, കൂടാതെ കിക്ക് സ്റ്റാൻഡ് എന്നിവ ഇതിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്.
എല്ലാം ഒരേ ബ്ലാക്ക് നിറത്തിൽ ലഭ്യമാകുമെന്നാണ് സൂചന. ചൈനീസ് പുതുവത്സരാഘോഷങ്ങൾ മാർച്ച് 3ന് സമാപിച്ചതിന് ശേഷം ഫോണിന്റെ ലോഞ്ച് നടക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
ചില റിപ്പോർട്ടുകൾ പ്രകാരം, മാർച്ച് 17ന് ചൈനയിലും ചില ആഗോള വിപണികളിലും ഫൈൻഡ് എൻ6 അവതരിപ്പിക്കാനാണ് സാധ്യത. ടൈറ്റാനിയം, ഓറഞ്ച് എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമായേക്കും 200 മെഗാപിക്സൽ പ്രധാന ക്യാമറയും എഐ പെൻ പിന്തുണയും ഫോണിൽ ഉണ്ടായേക്കാം.
ലളിതവും ഭാരം കുറഞ്ഞതുമായ ഡിസൈൻ ഇതിന്റെ പ്രത്യേകതയായിരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫൈൻഡ് എൻ5 16 ജിബി റാം, 512 ജിബി സ്റ്റോറേജ് എന്നിവയുള്ള ഒറ്റ വേരിയന്റിൽ പുറത്തിറങ്ങിയിരുന്നു.
സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റും 5,600 എംഎഎച്ച് ബാറ്ററിയും അതിലുണ്ടായിരുന്നു. 8.12 ഇഞ്ച് 2K എല്ടിപിഒ അമോലെഡ് ഇൻറർ ഡിസ്പ്ലേയും 120 ഹെർട്സ് റിഫ്രെഷ് റേറ്റും ഫോണിന് ലഭ്യമായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

