ദില്ലി: ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങ് കാലിഫോർണിയയിൽ നടന്ന ഗാലക്സി അൺപാക്ക്ഡ് ഇവന്റില്‍ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളായ ഗാലക്സി എസ്26യും ഗാലക്സി എസ്26 പ്ലസും ഔദ്യോഗികമായി അവതരിപ്പിച്ചു. കമ്പനിയുടെ സ്വന്തം 2 എൻഎം സാങ്കേതികവിദ്യയിൽ നിർമ്മിച്ച എക്സിനോസ് 2600 ചിപ്പാണ് ഈ ഫോണുകൾക്ക് കരുത്താകുന്നത്.
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 8.5 ഇന്റർഫേസിലാണ് ഇവ പ്രവർത്തിക്കുന്നത്. ഗ്യാലക്സി എഐ സവിശേഷതകളും പുതിയ മോഡലുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ട്രിപ്പിള്‍ ക്യാമറ സജ്ജീകരണത്തോടെ ഗാലക്സി എസ്26, എസ്26+ ഇരു സ്മാർട്ട്ഫോണുകളിലും ഒരേ തരത്തിലുള്ള ട്രിപ്പിൾ റിയർ ക്യാമറ സംവിധാനം നൽകിയിട്ടുണ്ട്. 50 മെഗാപിക്സൽ പ്രൈമറി സെൻസർ (f/1.8, OIS പിന്തുണയോടെ), 10 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ് (3x ഓപ്റ്റിക്കൽ സൂം, ഒഐഎസ്), 12 മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസ് എന്നിവയാണ് ക്യാമറ സജ്ജീകരണം.
8K വീഡിയോ 24/30fps-ൽയും 4K വീഡിയോ 60fps വരെ റെക്കോർഡ് ചെയ്യാനുമാകും. മുൻവശത്ത് 12 മെഗാപിക്സൽ സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്.
ഡിസ്പ്ലേ വിഭാഗത്തിൽ,ഗാലക്സി എസ്26 6.3 ഇഞ്ച് ഫുൾ എച്ച്ഡി+ ഡൈനാമിക്ക് അമേലെഡ് 2X സ്ക്രീനുമായി എത്തുമ്പോൾ, ഗാലക്സി എസ്26+ 6.7 ഇഞ്ച് QHD+ ഡൈനാമിക് അമോലെഡ് 2X ഡിസ്പ്ലേയോടെയാണ് എത്തുന്നത്. ഇരു ഫോണുകളിലും 120 ഹെർട്സ് റിഫ്രഷ് റേറ്റ് പിന്തുണയുണ്ട്.
കോർണറിംഗ് ഗോറില്ല ആർമർ 2 സംരക്ഷണവും ലഭ്യമാണ്. ഇന്ത്യൻ വിപണിയിൽ ഗാലക്സി എസ്26-ന്റെ 12 ജിബി + 256 ജിബി വേരിയന്റിന് 87,999 രൂപയാണ് ആരംഭ വില.
12 ജിബി + 512 ജിബി മോഡലിന് 1,07,999 രൂപയാണ് വില. ഗാലക്സി എസ്26+യുടെ 12 ജിബി + 256 ജിബി പതിപ്പ് 1,19,999 രൂപയ്ക്കും 12 ജിബി + 512 ജിബി പതിപ്പ് 1,39,999 രൂപയ്ക്കുമാണ് ലഭ്യമാകുന്നത്.
നീല, കറുപ്പ്, പർപ്പിൾ, വെള്ള എന്നീ നിറങ്ങളിൽ ഫോണുകൾ ലഭ്യമാണ്. ബാറ്ററി കാര്യത്തിൽ ഗാലക്സി എസ്26യിൽ 4,300 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയാണ് നൽകിയിരിക്കുന്നത്.
25 വാട്സ് വയർഡ് ചാർജിംഗിനും വയർലെസ് ചാർജിംഗിനും പിന്തുണയുണ്ട്. ഗാലക്സി എസ്26+യിൽ 4,900 എംഎഎച്ച് ബാറ്ററിയും 45 വാട്സ് വയർഡ് ഫാസ്റ്റ് ചാർജിംഗും ലഭ്യമാണ്.
5ജി, വൈ-ഫൈ 7, ബ്ലൂടൂത്ത് 6, യുഎസ്ബി ടൈപ്പ് -സി, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ എന്നിവയും ഉൾപ്പെടെ ഏറ്റവും പുതിയ കണക്റ്റിവിറ്റി സവിശേഷതകൾ ഫോണുകളിൽ ലഭ്യമാണ്. ഇന്ത്യയിൽ ആമസോൺ മുഖേനയും സാംസങ് ഔദ്യോഗിക ഓൺലൈൻ സ്റ്റോർ വഴിയും വിൽപ്പന ആരംഭിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

