ഏറ്റുമാനൂർ∙ ഒബ്ലേറ്റ് മിഷണറീസ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (OMMI) സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാമൂഹ്യ ക്ഷേമ വിഭാഗമായ ജ്യോതി ജീവ പൂർണ ട്രസ്റ്റ് അർച്ചന വിമൻസ് സെന്ററിന്റെ നേതൃത്വത്തിൽ അർച്ചന ഫെസ്റ്റ് 2026 സംരംഭകമേള ഏറ്റുമാനൂർ വ്യാപാര ഭവനിൽ തുടങ്ങി.
അർച്ചന ഫെസ്റ്റിന്റെ ഉദ്ഘാടന ദിവസം സംരംഭക ശക്തി സ്ത്രീ ശക്തി ദിനമായിട്ട് ആചരിച്ചു. പ്രദർശന പവലിയന്റെ ഉദ്ഘാടനം അഡ്വ.
മോൻസ് ജോസഫ് എംഎൽഎ നിർവഹിച്ചു. ജീവൻ സമൃദ്ധി കോർഡിനേറ്റർ മറിയാമ്മ കെ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അർച്ചന വിമൻസ് സെന്റർ ഡയറക്ടർ മിസ് ത്രേസ്യാമ്മ മാത്യു അനുഗ്രഹ പ്രഭാഷണം നടത്തി.
അർച്ചന വിമൻസ് സെന്റർ അസി. ഡയറക്ടർ മിസ് ആനി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. ഷൈനി ജോഷി, സാലിമോൾ ജോസഫ്, ഗീത ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഫെസ്റ്റിന്റെ ഭാഗമായി പ്രദർശന വിപണന സ്റ്റാളുകൾ, പൗരാണിക ഭോജനശാല, നാടൻ കലാവിരുന്ന്, പൊതുസമ്മേളനം, മികച്ച സംരംഭകരെ ആദരിക്കൽ എന്നിവ ഉണ്ടായിരിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

