മറയൂർ ∙ മേഖലയിൽ അടയ്ക്ക മോഷണം പതിവായതോടെ വിൽപനയ്ക്കു കൊണ്ടുവരുന്നവരുടെ വിവരങ്ങൾ ശേഖരിക്കണമെന്ന് വ്യാപാരികൾക്ക് പൊലീസ് കത്ത് നൽകി. സീസൺ തുടങ്ങിയതോടെയാണ് മുന്നറിയിപ്പ്.
അടയ്ക്കയ്ക്ക് മികച്ച വില ലഭിച്ചു തുടങ്ങിയതോടെ മോഷണം വർധിച്ചു. അടയ്ക്ക വിൽപനയ്ക്ക് എത്തിക്കുന്നവരുടെ പേരും ഫോൺ നമ്പർ ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും ശേഖരിച്ചു വയ്ക്കണമെന്നും സ്ഥാപനത്തിൽ സിസിടിവി ഉണ്ടായിരിക്കണമെന്നും പൊലീസ് വ്യാപാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
നിലവിൽ പഴുത്ത അടയ്ക്കയ്ക്ക് കിലോയ്ക്ക് 60–70 രൂപയും തൊണ്ട് പൊളിക്കാത്തതിന് 150 രൂപയും തൊണ്ടു പൊളിച്ചതിന് 320 – 400 രൂപയുമാണ് വിപണിവില.
ഒരു കാലത്ത് മറയൂർ കാർഷിക മേഖലയെ സമൃദ്ധമാക്കിയിരുന്ന നെൽക്കൃഷിയും തുടർന്ന് കരിമ്പ് കൃഷിയും നഷ്ടത്തിലായതോടെയാണ് കർഷകർ കമുക് കൃഷിയിലേക്കു തിരിഞ്ഞത്. കരിമ്പിൻ പാടങ്ങളെല്ലാം കമുകിൻ തോട്ടങ്ങളായി മാറി.
മുൻ വർഷങ്ങളിൽ അടയ്ക്ക മോഷണം കൂടുതലായിരുന്നത് പൊലീസിനും തലവേദനയായിരുന്നു. മിക്ക തോട്ടങ്ങളിലും സിസിടിവി സ്ഥാപിച്ചിട്ടുണ്ട്.
എന്നിട്ടും മോഷണക്കേസുകൾ വർധിച്ചതോടെയാണ് മുൻകരുതൽ എന്ന നിലയ്ക്ക് വ്യാപാരികൾക്ക് പൊലീസ് അറിയിപ്പ് നൽകിയിരിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

