തൃശൂർ∙ ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തെ ആസ്പദമാക്കി മലയാളത്തിലുണ്ടായ ആദ്യ വിമർശന കൃതിയായ ആത്മായനങ്ങളുടെ ഖസാക്ക് എന്ന കൃതിയുടെ പേരിൽ സർഗാത്മക വിചാരവേദി ഏർപ്പെടുത്തിയ പുരസ്കാരം പി.എ. അനിഷ് രചിച്ച കടുവ എന്ന കവിതാ സമാഹാരത്തിന്.
എം.കെ. ഹരികുമാർ പുരസ്കാരം സമ്മാനിച്ചു.
അനിഷിൻ്റെ രണ്ടാമത്തെ കവിതാസമാഹാരമാണ് കടുവ. ആദ്യ കവിതാസമാഹാരമായ കുട്ടികളും മുതിർന്നവരും ഞാവൽപ്പഴങ്ങളും എന്ന പുസ്തകത്തിന് വൈലോപ്പിള്ളി സാഹിത്യ പുരസ്കാരം ലഭിച്ചിരുന്നു.
യുവധാര സാഹിത്യപുരസ്കാര സമിതിയുടെ പ്രത്യേക പരാമർശം, കാലടി സംസ്കൃത സർവകലാശാല പ്രതിഭ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

