തിരുവനന്തപുരം∙ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും സംസ്ഥാന ഗവൺമെന്റിന്റേയും നേതൃത്വത്തിൽ പമ്പയിൽ നടത്തിയ ആഗോള അയ്യപ്പ സംഗമത്തിലെ അഴിമതി പുറത്തുകൊണ്ടുവരണം: തിരുവിതാംകൂർ ദേവസ്വം എംപ്ലോയിസ് യൂണിയൻ. വസ്തുനിഷ്ഠമായ കണക്കുകൾ ദേവസ്വം ബോർഡ് പുറത്തു വിടണമെന്നും ഇതുമായി ബന്ധപ്പെട്ട
അഴിമതി പ്രത്യേക ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണം എന്നും ആഗോള അയ്യപ്പ സംഗമത്തിലൂടെ ശബരിമലയുടെ പശ്ചാത്തല വികസനത്തിന് ഏതെങ്കിലും രീതിയിലുള്ള പ്രയോജനം ഉണ്ടായിട്ടുണ്ടോ എന്നും അധികാരികൾ വെളിപ്പെടുത്തണമെന്നും തിരുവിതാംകൂർ ദേവസ്വം എംപ്ലോയിസ് യൂണിയൻ ആവശ്യപ്പെട്ടു.
യൂണിയൻ സംസ്ഥാന പ്രസിഡന്റ് മനു നമ്പൂതിരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ് ലാലു റിപ്പോർട്ട് അവതരിപ്പിച്ചു.
ആർഎസ്പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജയകുമാർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വർക്കിങ് പ്രസിഡന്റ് അനിൽ തെക്കുംഭാഗം, പ്രദീപ് കുരീപ്പുഴ, പ്രശാന്തൻ പിള്ള പുനലൂർ, രാജകുമാർ കൊല്ലം, കൃഷ്ണകുമാർ പമ്പ തുടങ്ങിയവർ സംസാരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

