കോട്ടയം∙ പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗിസ് മാർ ദിവന്നാസിയോസ് തിരുമേനിയുടെ 92ാം ഓർമപ്പെരുന്നാൾ നിറവിൽ കോട്ടയം പഴയ സെമിനാരി. പരിശുദ്ധ കബറിടത്തിലേക്ക് പ്രാർഥനാമന്ത്രങ്ങളുമായി വിശ്വാസികൾ എത്തിത്തുടങ്ങി.
പെരുന്നാളിന്റെ പ്രധാന ദിവസമായ ഫെബ്രുവരി 27ന് വൈകിട്ട് 6ന് കോട്ടയം ചെറിയപള്ളിയിൽ സന്ധ്യാ നമസ്ക്കാരം നടക്കും. തുടർന്ന് പരിശുദ്ധന്റെ കബറിടം സ്ഥിതി ചെയ്യുന്ന പഴയ സെമിനാരിയിലേക്ക് പ്രദക്ഷിണം.
6.45ന് പഴയ സെമിനാരിയിൽ സന്ധ്യാ നമസ്ക്കാരം ആരംഭിക്കും.
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. സഭയുടെ മെത്രാപ്പലീത്താമാർ സഹകാർമികരാകും.
7.45ന് അനുസ്മരണ പ്രഭാഷണം : ഡോ.ഗീവർഗീസ് മാർ ബർന്നബാസ് മെത്രാപ്പലീത്ത (സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ). രാത്രി 8.45ന് പ്രദക്ഷിണവും തീർത്ഥാടക സംഘങ്ങളും സെമിനാരിയിൽ എത്തിച്ചേരും.
തുടർന്ന് ധൂപ പ്രാർഥന, ശ്ലൈഹിക വാഴ്വ് സ്നേഹവിരുന്ന്. രാത്രി 9ന് ഓർത്തഡോക്സ് വൈദിക സെമിനാരി ഗായക സംഘം നേതൃത്വം നൽകുന്ന ക്രിസ്തീയ ഗാനസന്ധ്യ.
ഫെബ്രുവരി 28, രാവിലെ 7.30ന് വിശുദ്ധ മൂന്നിൻമേൽ കുർബാനയ്ക്ക് പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കും.
ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഡോ.ജോഷ്വാ മാർ നിക്കോദിമോസ് എന്നിവർ സഹകാർമികരാകും. തുടർന്ന് പ്രദക്ഷിണം, ധൂപപ്രാർത്ഥന, ശ്ലൈഹിക വാഴ്വ് സ്നേഹ വിരുന്ന്.
രാവിലെ 11 മുതൽ വിവിധ സമ്മേളനങ്ങൾ നടക്കും.
ചാപ്പലിൽ ചേരുന്ന ഭവന നിർമാണ സഹായ വിതരണ സമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ഏബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പലീത്ത അധ്യക്ഷത വഹിക്കും.
വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, ജിജു പി വർഗീസ് എന്നിവർ പ്രസംഗിക്കും.
ഓഡിറ്റോറിയത്തിൽ ചേരുന്ന മർത്തമറിയം വനിതാ സമാജത്തിന്റെ വനിതാ സംഗമം യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. ഡോ.ജോമി ജോസ് മുഖ്യപ്രഭാഷണം നടത്തും.
ഫാ.ഫിലിപ്പ് തരകൻ, ഫാ.ഡോ.ജോൺ തോമസ് കരിങ്ങാട്ടിൽ, ഫാ.ജോബിൻ വർഗീസ്, പ്രൊഫ മേരി മാത്യു, ആലീസ് കോശി, വത്സമ്മ ചെറിയാൻ എന്നിവർ പ്രസംഗിക്കും. 12മണിക്ക് എക്യൂമെനിക്കൽ ഹാളിൽ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ് കേന്ദ്ര അസംബ്ലി.
ഉച്ചയ്ക്ക് 2ന് പേട്രൺസ് ഡേ പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ മുഖ്യപ്രഭാഷണം നടത്തും.
ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. സഭാ സ്ഥാനികൾ, ഫാ.ബിജു ടി മാത്യു, ഷിബു കെ ഏബ്രഹാം, ഉമ്മൻ ജോൺ എന്നിവർ പ്രസംഗിക്കും.
തീർത്ഥാടകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് സെമിനാരി കോമ്പൗണ്ടിൽ ക്രമീകരണം ഏർപ്പെടുത്തിയതായി പഴയ സെമിനാരി മാനേജർ ഫാ.ജോബിൻ വർഗീസ് അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

