വീട്ടിലെ ഗ്യാസ് സ്റ്റൗവിന് തീ കുറവാണോ? പാചകം ചെയ്യാൻ പഴയതിലും കൂടുതൽ സമയമെടുക്കുന്നുണ്ടോ? എങ്കിൽ ഗ്യാസും വെറുതെ പാഴായിപ്പോകും. പഴയ ബർണർ പുതിയതു പോലെ വെട്ടിത്തിളങ്ങാൻ ഇതാ ഒരു കിടിലൻ ട്രിക്ക്.
ഗ്യാസ് ബർണറിലെ ചെറിയ ദ്വാരങ്ങളിൽ എണ്ണയും മസാലയും ഭക്ഷണാവശിഷ്ടങ്ങളും അടിഞ്ഞുകൂടാറുണ്ട്. ഇങ്ങനെ ദ്വാരങ്ങൾ അടയുമ്പോൾ തീ മെല്ലെ കത്താൻ തുടങ്ങും.
ഇത് പാചകം ചെയ്യാൻ കൂടുതൽ സമയമെടുക്കുന്നതിനും ഗ്യാസ് നഷ്ടപ്പെടുന്നതിനും കാരണമാകും. ബർണർ വൃത്തിയാക്കാൻ സമയമായി എന്നാണിതിനർത്ഥം.ഗ്യാസ് ബർണറിലെ ദ്വാരങ്ങളിൽ അടിഞ്ഞുകൂടിയ അഴുക്ക് സാധാരണ രീതിയിൽ കഴുകിയാൽ പൂർണ്ണമായി പോകില്ല.
ഇത് വൃത്തിയാക്കാൻ ഒരു കിടിലൻ അടുക്കള നുറുങ്ങുവിദ്യയുണ്ട്. ഈ വിദ്യ ഉപയോഗിച്ചാൽ മിനിറ്റുകൾക്കുള്ളിൽ ബർണർ പുതിയതുപോലെ തിളങ്ങും.ഗ്യാസ് ബർണർ വൃത്തിയാക്കാൻ വീട്ടിൽ തന്നെയുള്ള സാധനങ്ങൾ മതി.
മാത്രമല്ല, ഇത് വൃത്തിയാക്കാൻ നിങ്ങൾ ഒരുപാട് കഷ്ടപ്പെടേണ്ട കാര്യവുമില്ല.
ഒരു ഗ്ലാസ് ചൂടുവെള്ളം, ഒരു പാക്കറ്റ് ഈനോ (Eno), ഒരു ടൂത്ത് ബ്രഷ്, ഉപ്പ്, നാരങ്ങാനീര്, പാത്രം കഴുകുന്ന സോപ്പ് എന്നിവയാണ് ബർണർ വൃത്തിയാക്കാൻ വേണ്ടത്. ഒരു വലിയ പാത്രത്തിൽ ഒരു ഗ്ലാസ് ചൂടുവെള്ളം എടുക്കുക.
ഇതിലേക്ക് നാരങ്ങാനീര് ചേർത്ത ശേഷം ബർണർ ഈ വെള്ളത്തിൽ മുക്കിവെക്കുക. ഇനി ഈ വെള്ളത്തിലേക്ക് ഈനോ ചേർക്കുക.
പതുക്കെ വേണം ഈനോ ചേർക്കാൻ. ശേഷം, 15 മിനിറ്റ് നേരം ബർണർ ഈ വെള്ളത്തിൽ കുതിരാൻ വെക്കുക.വെള്ളം തണുത്ത ശേഷം, ബർണർ പുറത്തെടുത്ത് പഴയ ടൂത്ത് ബ്രഷിൽ സോപ്പ് തേച്ച് നന്നായി ഉരയ്ക്കുക.
ബർണറിൽ അടിഞ്ഞുകൂടിയ കരി പതുക്കെ ഇളകി വരും. കറ പോകാൻ പ്രയാസമുണ്ടെങ്കിൽ, ഉപ്പ് ഉപയോഗിച്ച് ഉരയ്ക്കാം.
നാരങ്ങയുടെ തൊണ്ട് വെച്ച് ഉരസുന്നതും നല്ലതാണ്. ഇതോടെ നിങ്ങളുടെ ബർണർ പുതിയതുപോലെ വെട്ടിത്തിളങ്ങും.
മാസത്തിലൊരിക്കൽ ഈ രീതി പിന്തുടർന്നാൽ ഗ്യാസ് സ്റ്റൗ ഒരുപാട് കാലം ഈടുനിൽക്കുകയും ഇന്ധനം ലാഭിക്കുകയും ചെയ്യാം.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

